സെഞ്ചുറി പൂര്‍ത്തിയാക്കാനുള്ള തിടുക്കത്തില്‍ അമ്പയറെ ഇടിച്ചിട്ട് റോയ്

സെഞ്ചുറി പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തില്‍ ജേസണ്‍ റോയ് അമ്പയര്‍ ജോയല്‍ വില്‍സണെ ഇടിച്ചിട്ടത് മത്സരത്തിലെ രസകരമായ നിമിഷമായി. ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ മുസ്തഫിസുര്‍ റഹ്മാനെറിഞ്ഞ 27-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു നാടകീയമായ കൂട്ടിയിടി.

ICC World Cup 2019 Jason Roy knocks down umpire Joel Wilson

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ സമ്മാനിച്ചത് ജേസണ്‍ റോയിയുടെ വെടിക്കെട്ട് സെഞ്ചുറിയായിരുന്നു. 92 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ റോയ് ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ സമ്മാനിക്കുകയും ചെയ്തു.

എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തില്‍ ജേസണ്‍ റോയ് അമ്പയര്‍ ജോയല്‍ വില്‍സണെ ഇടിച്ചിട്ടത് മത്സരത്തിലെ രസകരമായ നിമിഷമായി. ഇംഗ്ലണ്ട് ഇന്നിംഗ്സില്‍ മുസ്തഫിസുര്‍ റഹ്മാനെറിഞ്ഞ 27-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു നാടകീയമായ കൂട്ടിയിടി. മുസ്തഫിസുറിന്റെ പന്ത് ഡീപ് സ്ക്വയര്‍ ലെഗ്ഗിലേക്ക് പുള്‍ ചെയ്ത റോയ് സിംഗിളെടുക്കാനായി ഓടി. എന്നാല്‍ പന്ത് മിസ് ഫീല്‍ഡ് ചെയ്തതോടെ സെഞ്ചുറി പൂര്‍ത്തിയാക്കാനുള്ള രണ്ടാം റണ്ണിനായുള് അതിവേഗ ഓട്ടത്തിലായിരുന്നു റോയി. ഇതിനിടക്ക് ഫീല്‍ഡറെ തന്നെ നോക്കി ഓടിയതിനാല്‍ അമ്പയറെ കണ്ടില്ല. ഓടിയെത്തി അമ്പയറുമായി കൂട്ടിയിടിച്ച റോയ് സെഞ്ചുറി പൂര്‍ത്തിയാക്കിയെങ്കിലും ഇതിനകം അമ്പയര്‍ നിലത്തുവീണിരുന്നു.

സെഞ്ചുറിയോടെ ഇംഗ്ലണ്ടിനായി സെഞ്ചുറി നേട്ടത്തില്‍ മുന്‍ നായകന്‍ ഗ്രഹാം ഗൂച്ചിനെ റോയ് മറികടന്നു. ഇംഗ്ലണ്ടിനായി ഏകദിനങ്ങളില്‍ ഒമ്പതാം സെഞ്ചുറിയാണ് റോയ് ഇന്ന് പൂര്‍ത്തിയാക്കിയത്. കെവിന്‍ പീറ്റേഴ്സണ്‍, ജോസ് ബട്‌ലര്‍ എന്നിവരാണ് റോയിക്ക് മുമ്പ് ഒമ്പത് സെഞ്ചുറികള്‍ നേടിയിട്ടുള്ള മറ്റ് ബാറ്റ്സ്മാന്‍മാര്‍. ജോ റൂട്ട്(15), മാര്‍ക്കസ് ട്രസ്കോത്തിക്(12),ഓയിന്‍ മോര്‍ഗന്‍(11) എന്നിവരാണ് സെഞ്ചുറി നേട്ടത്തില്‍ റോയിയുടെ മുന്നിലുള്ളവര്‍. ഏറ്റവും വേഗത്തില്‍ ഒമ്പത് സെഞ്ചുറികള്‍ നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും റോയ് ഇന്ന് സ്വന്തമാക്കി. 52 ഇന്നിംഗ്സുകളില്‍ നിന്ന് ഒമ്പത് സെഞ്ചുറി പൂര്‍ത്തിയാക്കിയ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് ഒന്നാം സ്ഥാനത്ത്.

Latest Videos
Follow Us:
Download App:
  • android
  • ios