വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് ടോസ്; വന്‍ മാറ്റങ്ങളുമായി വിന്‍ഡ‍ീസ്

വെസ്റ്റ് ഇന്‍ഡീസ്  ടീമില്‍ മൂന്ന് മാറ്റമുണ്ട്. എവിന്‍ ലൂയിസ്, ആന്ദ്രെ റസല്‍, ഷാനണ്‍ ഗബ്രിയേല്‍ എന്നിവര്‍ വിന്‍ഡീസ് ടീമില്‍ തിരിച്ചെത്തി.

ICC World Cup 2019 England vs West Indies live updates

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിസിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസ്  ടീമില്‍ മൂന്ന് മാറ്റമുണ്ട്. എവിന്‍ ലൂയിസ്, ആന്ദ്രെ റസല്‍, ഷാനണ്‍ ഗബ്രിയേല്‍ എന്നിവര്‍ വിന്‍ഡീസ് ടീമില്‍ തിരിച്ചെത്തി.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

വെസ്റ്റ് ഇന്‍ഡീസ് ടീം: ക്രിസ് ഗെയ്‌ല്‍, എവിന്‍ ലൂയിസ്, ഷായ് ഹോപ്പ്, നിക്കോളാസ് പൂരാന്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, ആന്ദ്രെ റസല്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ഷെല്‍ഡണ്‍ കോട്രെല്‍, ഷാനോണ്‍ ഗബ്രിയേല്‍, ഒഷാനെ തോമസ്.

Latest Videos
Follow Us:
Download App:
  • android
  • ios