ഓസീസ് തോല്‍വിയില്‍ നിര്‍ണായകമായത് കൈവിട്ട ആ ക്യാച്ച്: സച്ചിന്‍

പാണ്ഡ്യ ക്രീസില്‍ കുറച്ചുനേരം ചെലവിട്ടാല്‍ അത് കളി മാറ്റി മറിക്കും. ധവാന്റെ വിക്കറ്റ് വീണപ്പോള്‍ ധോണിയോ ഹര്‍ദ്ദിക്കോ  ബാറ്റിംഗിനിറങ്ങുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. അതുപോലെ തന്നെ സംഭവിച്ചുവെന്നും സച്ചിന്‍ പറഞ്ഞു.

ICC World Cup 2019 Dropping Hardik Pandyas catch is the turning point says Sachin Tendulkar

ഓവല്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ ഓസ്ട്രേലിയയുടെ തോല്‍വിയില്‍ നിര്‍ണായകമായത് ഹര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാച്ച് ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി കൈവിട്ടതാണെന്ന് മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ആ ക്യാച്ച് കൈവിട്ടതില്‍ അലക്ക് ക്യാരി ഇപ്പോള്‍ ദു:ഖിക്കുന്നുണ്ടാകും. പാണ്ഡ്യയെപ്പോലൊരു കളിക്കാരന് അവസരങ്ങള്‍ നല്‍കിയാല്‍ അത് തിരിച്ചടിയാവും. ആദ്യ നല്‍കുന്ന അവസരത്തില്‍ തന്നെ പാണ്ഡ്യയെ വീഴ്ത്താനാവും എതിരാളികള്‍ ശ്രമിക്കുക.

പാണ്ഡ്യ ക്രീസില്‍ കുറച്ചുനേരം ചെലവിട്ടാല്‍ അത് കളി മാറ്റി മറിക്കും. ധവാന്റെ വിക്കറ്റ് വീണപ്പോള്‍ ധോണിയോ ഹര്‍ദ്ദിക്കോ ബാറ്റിംഗിനിറങ്ങുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. അതുപോലെ തന്നെ സംഭവിച്ചുവെന്നും സച്ചിന്‍ പറഞ്ഞു. മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ പാണ്ഡ്യ 27 പന്തില്‍ 48 റണ്‍സടിച്ചാണ് പുറത്തായത്. മൂന്ന് പടുകൂറ്റന്‍ സിക്സറുകളും പാണ്ഡ്യ പറത്തി.

പാണ്ഡ്യയുടെ വെടിക്കെട്ടാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് ഗതിവേഗം കൂട്ടിയത്. മത്സരത്തില്‍ 10 ഓവര്‍ ബൗള്‍ ചെയ്ത് ഓള്‍ റൗണ്ടര്‍ എന്ന നിലയിലും പാണ്ഡ്യ തന്റെ മികവ് അറിയിച്ചു. പാണ്ഡ്യ പുറത്തായശേഷം ധോണിയും കോലിയും രാഹുലും ചേര്‍ന്ന് ഇന്ത്യയെ 350 കടത്തുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 352 റണ്‍സടിച്ചപ്പോള്‍ ഓസീസ് 36 റണ്‍സിന്റെ തോല്‍വി വഴങ്ങി.

Latest Videos
Follow Us:
Download App:
  • android
  • ios