ന്യൂസിലന്‍ഡിനെതിരെ അഫ്ഗാന് മികച്ച തുടക്കം

ബോള്‍ട്ടും ഹെന്‍റിയും അടങ്ങുന്ന കീവീസ് പേസ് നിരക്കെതിരെ ആത്മവിശ്വാസത്തോടെയാണ് അഫ്ഗാന്‍ ഓപ്പണര്‍മാര്‍ തുടങ്ങിയത്. വെടിക്കെട്ട് ഓപ്പണര്‍ അഹമ്മദ് ഷെഹ്സാദ് പരിക്കേറ്റ് മടങ്ങിയത് അഫ്ഗാന്റെ തുടക്കത്തെ ബാധിച്ചില്ല. ഓപ്പണിംഗ് വിക്കറ്റില്‍ സാസായിയും സര്‍ദ്രാനും 66 റണ്‍സ് അടിച്ചെടുത്തു.

ICC World Cup 2019 Afghanistan vs New Zealand Live Updates

ടോണ്‍ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ അഫ്ഗാന്‍ 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെടുത്തു. 34 റണ്‍സെടുത്ത ഹസ്രത്തുള്ള സാസായിയുടെ വിക്കറ്റാണ് അഫ്ഗാന് നഷ്ടമായത്. 31 റണ്‍സുമായി നൂര്‍ അലി സര്‍ദ്രാനും റണ്‍സൊന്നുമെടുക്കാതെ റഹ്മത് ഷായും ക്രീസില്‍.

ബോള്‍ട്ടും ഹെന്‍റിയും അടങ്ങുന്ന കീവീസ് പേസ് നിരക്കെതിരെ ആത്മവിശ്വാസത്തോടെയാണ് അഫ്ഗാന്‍ ഓപ്പണര്‍മാര്‍ തുടങ്ങിയത്. വെടിക്കെട്ട് ഓപ്പണര്‍ അഹമ്മദ് ഷെഹ്സാദ് പരിക്കേറ്റ് മടങ്ങിയത് അഫ്ഗാന്റെ തുടക്കത്തെ ബാധിച്ചില്ല. ഓപ്പണിംഗ് വിക്കറ്റില്‍ സാസായിയും സര്‍ദ്രാനും 66 റണ്‍സ് അടിച്ചെടുത്തു.

ശ്രീലങ്കക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് അഫ്ഗാന്‍ ഇന്നിറങ്ങിയത്. ദല്‍വത്തിന് പകരം അഫ്താബ് ടീമിലെത്തി. നൂര്‍ അലിയും അന്തിമ ഇലവനില്‍ ഇടം നേടി. കീവിസ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

Latest Videos
Follow Us:
Download App:
  • android
  • ios