നാല് ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തി ഇയാന്‍ ബിഷപ്പിന്റെ എക്കാലത്തേയും മികച്ച ഏകദിന ടീം

നാല് ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തി മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഇയാന്‍ ബിഷപ്പിന്റെ എക്കാലത്തേയും മികച്ച ഏകദിന ഇലവന്‍. പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളില്‍ നിന്ന് രണ്ട് വീതം താരങ്ങള്‍ ടീമിലുണ്ട്.

Ian Bishop includes four Indian players into his best ODI squad

ലണ്ടന്‍: നാല് ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തി മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഇയാന്‍ ബിഷപ്പിന്റെ എക്കാലത്തേയും മികച്ച ഏകദിന ഇലവന്‍. പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളില്‍ നിന്ന് രണ്ട് വീതം താരങ്ങള്‍ ടീമിലുണ്ട്. ഒരു ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററും ടീമില്‍ ഇടം നേടി.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, എം.എസ് ധോണി എന്നിവരാണ് ടീമില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍. സച്ചിന്‍- രോഹിത് സഖ്യമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഗ്ലെന്‍ മഗ്രാത്താണ് ടീമില്‍ ഇടം നേടിയ ഏക ഓസ്‌ട്രേലിയന്‍ താരം. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും ഒരു സ്പിന്നറും അടങ്ങുന്നതാണ് ബിഷപ്പിന്റെ ടീം.

ടീം ഇങ്ങനെ: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രോഹിത് ശര്‍മ, വിവ് റിച്ചാര്‍ഡ്‌സ്, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ലാന്‍സ് ക്ലൂസ്‌നര്‍, എം.എസ് ധോണി, വസിം അക്രം, സഖ്‌ലെയ്ന്‍ മുഷ്താഖ്, ജോയല്‍ ഗാര്‍നര്‍, ഗ്ലെന്‍ മഗ്രാത്.

Latest Videos
Follow Us:
Download App:
  • android
  • ios