ഇന്ത്യക്ക് ആശ്വാസം; ദക്ഷിണാഫ്രിക്കയെ സങ്കടപ്പെടുത്തുന്ന വാര്‍ത്ത

ലോകകപ്പ് തുടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് ആദ്യ മത്സരം കളിക്കുന്നത് എന്നത് ഇന്ത്യ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. അതിനൊപ്പം പേസിനെ തുണയ്ക്കുന്ന ഇംഗ്ലീഷ് പിച്ചുകളില്‍ ദക്ഷിണാഫ്രിക്കയെ പോലെ മികച്ച ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്

Hashim amla not playing against Bangladesh

ബ്രിസ്റ്റോള്‍: ഇന്ന് ബംഗ്ലാദേിനെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ ഇലവനെ കാണുമ്പോള്‍ ആശ്വാസമാകുന്നത് ഇന്ത്യക്കാണ്. രണ്ട് മത്സരങ്ങള്‍ക്ക് ശേഷം എത്തുന്ന ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുന്നത്. ലോകകപ്പ് തുടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് ആദ്യ മത്സരം കളിക്കുന്നത് എന്നത് ഇന്ത്യ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.

അതിനൊപ്പം പേസിനെ തുണയ്ക്കുന്ന ഇംഗ്ലീഷ് പിച്ചുകളില്‍ ദക്ഷിണാഫ്രിക്കയെ പോലെ മികച്ച ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍, ഇപ്പോള്‍ ബംഗ്ലാദേശിനെതിരെ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഒരാളുടെ അസാന്നിധ്യം ഇന്ത്യന്‍ ടീമിന് ആശ്വാസം ഏകുന്ന വാര്‍ത്തയാണ്.

ദക്ഷിണാഫ്രിക്കയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഹാഷിം അംലയാണ് പരിക്കേറ്റ് പുറത്തിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ആര്‍ച്ചറുടെ ബൗണ്‍സറിലാണ് താരത്തിന് പരിക്കേറ്റത്. അംല പരിക്കില്‍ നിന്ന് പൂര്‍ണമായി വിമുക്തനായിട്ടില്ലെന്നാണ് ഇന്ന് ദക്ഷിണാഫ്രിക്കന്‍ ടീം വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍.

എന്നാല്‍, താരം ഇന്ത്യക്കെതിരെയുള്ള സുപ്രധാന മത്സരത്തില്‍ തിരിച്ചെത്തുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ. ടീം മാനേജര്‍ മുഹമ്മദ് മൂസാജി അംല ഇന്ത്യക്കെതിരെ കളിക്കുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. 
 

Latest Videos
Follow Us:
Download App:
  • android
  • ios