നാലാം നമ്പറില്‍ വിജയ് ശങ്കര്‍ അല്ല; മറ്റൊരു താരത്തെ നിര്‍ദേശിച്ച് ഗംഭീര്‍

ഒരു ക്രിക്കറ്റ് പുരസ്‌കാര ചടങ്ങിനിടെയായിരുന്നു മുന്‍ ലോകകപ്പ് ജേതാവിന്‍റെ പ്രതികരണം. വിജയ് ശങ്കറാണ് നാലാം നമ്പറില്‍ കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്ന പേര്. 

gautam gambhir names no 4 for india in world cup

ദില്ലി: കെ എല്‍ രാഹുലിനെ ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് മുന്‍ താരം ഗൗതം ഗംഭീര്‍. ഒരു ക്രിക്കറ്റ് പുരസ്‌കാര ചടങ്ങിനിടെയായിരുന്നു മുന്‍ ലോകകപ്പ് ജേതാവിന്‍റെ പ്രതികരണം. രാഹുല്‍ ഇന്ത്യയുടെ മൂന്നാം ഓപ്പണറായി പരിഗണിക്കപ്പെടുന്ന താരം കൂടിയാണ്.

gautam gambhir names no 4 for india in world cup

കുറേക്കാലം നാലാം നമ്പറില്‍ അമ്പാട്ടി റായുഡുവിനെ ഇന്ത്യ ആശ്രയിച്ചിരുന്നു. എന്നാല്‍ റായുഡു ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായി. ദിനേശ് കാര്‍ത്തിക്, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍ എന്നിവരില്‍ ഒരാളാണ് നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ളത്. തുടക്കത്തിലെ രണ്ടോ മൂന്നോ വിക്കറ്റ് നഷ്ടമായാല്‍ ഇംഗ്ലണ്ടില്‍ നിര്‍ണായകമാണ് നാലാം നമ്പര്‍. കെ എല്‍ രാഹുലാണ് ആ സ്ഥാനത്തേക്ക് അനുയോജ്യ താരമെന്നാണ് തനിക്ക് തോന്നുന്നത്.

gautam gambhir names no 4 for india in world cup

നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള സാങ്കേതിക മികവ് രാഹുലിനുണ്ട്. മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കഴിവുണ്ട്. രാഹുല്‍ പ്രതീക്ഷിക്കുന്ന ബാറ്റിംഗ് പൊസിഷനല്ല അതെന്ന് തനിക്കറിയാം. ടീം മാനേജ്‌മെന്‍റാണ് കാര്യങ്ങള്‍ തീരുമാനിക്കുക. എന്നാല്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ രാഹുലിനാകുമെന്നും ഗംഭീര്‍ പറഞ്ഞു. നാലാം നമ്പറില്‍ കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്ന വിജയ് ശങ്കറെ തഴഞ്ഞാണ് മുന്‍ സ്റ്റാര്‍ ഓപ്പണര്‍ രാഹുലിന്‍റെ പേര് മുന്നോട്ടുവെക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios