ബംഗ്ലാദേശിനെ ചെറുതാക്കി കാണരുത്; അവര്‍ ശക്തരെന്ന് മുന്‍ ഇന്ത്യന്‍ താരം
ബംഗ്ലാദേശ് അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ശക്തമായ ടീമിനെയാണ് ലോകകപ്പിനയക്കുന്നത്. അയര്‍ലന്‍ഡില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയും സ്വന്തമാക്കി വലിയ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ്.
ബംഗളൂരു: ബംഗ്ലാദേശ് അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ശക്തമായ ടീമിനെയാണ് ലോകകപ്പിനയക്കുന്നത്. അയര്‍ലന്‍ഡില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയും സ്വന്തമാക്കി വലിയ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ്. മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ പറയുന്നത് ബംഗ്ലാദേശിനെ ചെറുതായി കാണരുത് എന്നാണ്.
കുംബ്ലെ തുടര്‍ന്നു... ബംഗ്ലാദേശിനെ ഒരിക്കലും ചെറുതാക്കി കാണരുത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച ക്രിക്കറ്റാണ് അവര്‍ പുറത്തെടുക്കുന്നത്. മഷ്‌റഫെ മൊര്‍ത്താസ മികച്ച ക്യാപ്റ്റനാണ്. അയാളെടുക്കുന്ന ഓരോ തീരുമാനങ്ങളുമാണ് ബംഗ്ലാദേശിനെ കരുത്തുറ്റ ടീമാക്കി മാറ്റിയത്. മൊര്‍ത്താസയുടെ കീഴില്‍ വളരെ വ്യത്യസ്ഥമായൊരു ബംഗ്ലാ ടീമിനെ കാണാം.
എന്നാല്‍ നോക്കൗട്ട് മാച്ചുകള്‍ കളിക്കുമ്പോള്‍ അവര്‍ക്ക് മത്സരം നിലവാരം ഉയര്‍ത്താന്‍ സാധിക്കുന്നില്ലെന്നുള്ളത് പോരായ്മയാണ്. ഈ ബംഗ്ലാദേശ് ടീമിന്റെ പ്രധാന വെല്ലുവിളിയും അതുതന്നെയാണ്. കുംബ്ല പറഞ്ഞു നിര്‍ത്തി.