ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ഉപദേശവുമായി വിരേന്ദര്‍ സെവാഗ്

ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് കളിക്കുമെന്നുള്ള കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാവണമെന്ന് മുന്‍ താരം വിരേന്ദര്‍ സെവാഗ്. ആ തീരുമാനം ടീമിന്റെ താളത്തെ ബാധിക്കരുതെന്നും സെവാഗ്.

Former Indian opener Virender Sehwag advises team India

ദില്ലി: ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് കളിക്കുമെന്നുള്ള കാര്യത്തില്‍ വ്യക്തമായ തീരുമാനമുണ്ടാവണമെന്ന് മുന്‍ താരം വിരേന്ദര്‍ സെവാഗ്. ആ തീരുമാനം ടീമിന്റെ താളത്തെ ബാധിക്കരുതെന്നും സെവാഗ്. ടീമിന്റെ നാലാം നമ്പറിനെ കുറിച്ച് ഇപ്പോഴും സംസാരം നടന്നുക്കൊണ്ടിരിക്കുന്നതിനിടെയാണ് സെവാഗിന്റെ വാക്കുകള്‍. 

ഇന്ത്യക്ക് വേണ്ടി രണ്ട് ലോകകപ്പ് കളിച്ച സെവാഗ് തുടര്‍ന്നു... സാഹചര്യം ആവശ്യപ്പെടുന്ന രീതിയില്‍ ടീമിനെ തെരഞ്ഞെടുക്കണം. വിജയ് ശങ്കര്‍ നാലാമനായി ഇറക്കിയേക്കാം. എന്നാല്‍ ആ തീരുമാനം ടീമിന്റെ താളത്തെ ബാധിക്കരുത്. നമ്മള്‍ ലോകകപ്പിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങളൊന്നും ചിന്തയില്‍ വരരുത്. മധ്യനിരിയില്‍ കളിക്കുന്ന ഏത് താരവും നാല്, അഞ്ച്, ആറ് സ്ഥാനങ്ങൡ കളിക്കാന്‍ തയ്യാറായിരിക്കണമെന്നും സെവാഗ്. 

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവരില്‍ ഒരാള്‍ ദീര്‍ഘനേരം ക്രീസില്‍ ചെലവഴിക്കണമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

Latest Videos
Follow Us:
Download App:
  • android
  • ios