പരിശീലനത്തിനിടെ മോര്‍ഗന് പരിക്ക്; ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി

ലോകകപ്പ് ക്രിക്കറ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആതിഥേയരായ ഇംഗ്ലണ്ടിന് ആശങ്ക. പരിശീലനത്തിനിടെ അവരുടെ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ വിരലിന് പരിക്കേറ്റതാണ് ഇംഗ്ലണ്ടിന് വിനയായത്.

English captain Eion Morgan got injured while practicing

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആതിഥേയരായ ഇംഗ്ലണ്ടിന് ആശങ്ക. പരിശീലനത്തിനിടെ അവരുടെ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ വിരലിന് പരിക്കേറ്റതാണ് ഇംഗ്ലണ്ടിന് വിനയായത്. പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് വ്യക്തമല്ല. പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. 

സതാംപ്ടണില്‍ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി താരത്തിന്  എക്‌സ്- റേ ടെസ്റ്റ് നടത്തിയിരുന്നു. നാളെ ഇംഗ്ലണ്ടിന് ഓസീസുമായി സന്നാഹ മത്സരം കളിക്കേണ്ടത്. മത്സരത്തില്‍ ക്യാപ്റ്റന്‍ കളിക്കാന്‍ സാധ്യതയില്ല. 

അങ്ങനെ വന്നാല്‍ ജോ റൂട്ടായിരിക്കും ടീമിനെ നയിക്കുക. അഫ്ഗാനിസ്ഥാനുമായിട്ടാണ് ഇംഗ്ലണ്ടിന്റെ അടുത്ത സന്നാഹ മത്സരം.  

Latest Videos
Follow Us:
Download App:
  • android
  • ios