ഇന്ത്യയും ഓസ്‌ട്രേലിയയും കപ്പടിക്കില്ല; ജേതാക്കളെ പ്രവചിച്ച് പോണ്ടിംഗ്

ലോകകപ്പ് നേടാന്‍ കൂടുതല്‍ സാധ്യത ഇംഗ്ലണ്ടിനാണെന്ന് പറയുമ്പോഴും ഇന്ത്യയുടേത് സന്തുലിതമായ ടീമാണെന്ന് സമ്മതിക്കുന്നു പോണ്ടിംഗ്.  

England will win World Cup says Ricky Ponting

സിഡ്‌നി: ലോകകപ്പിൽ ഇംഗ്ലണ്ടിനാണ് വിജയസാധ്യത കൂടുതലെന്ന് ഓസ്ട്രേലിയയുടെ മുൻ നായകന്‍ റിക്കി പോണ്ടിംഗ്. ഇന്ത്യയും ഓസ്ട്രേലിയയും ശക്തരായ ടീമാണെന്നും പോണ്ടിംഗ് പറഞ്ഞു. 

ലോകകപ്പിന് മുൻപ് തന്നെ ഇംഗ്ലണ്ട് ഉഗ്രൻ ഫോമിലാണ്. സ്വന്തം നാട്ടിൽ കളിക്കുന്നുവെന്ന ആനുകൂല്യവും ഇംഗ്ലണ്ടിനുണ്ട്. ഐപിഎല്ലിൽ ഫോം തെളിയിച്ച ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും തിരിച്ചെത്തിയത് ഓസ്ട്രേലിയക്ക് കരുത്താവും. ഇന്ത്യയുടേത് സന്തുലിത ടീമാണെന്നും പോണ്ടിംഗ് പറഞ്ഞു. മെയ് 30 മുതല്‍ ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. 

ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിന്‍റെ പരിശീലകനായ പോണ്ടിംഗ് അ‍ഞ്ച് ലോകകപ്പിൽ കളിച്ചിട്ടുണ്ട്. മൂന്ന് തവണ കിരീടം നേടിയപ്പോൾ രണ്ടുതവണയും ഓസ്ട്രേലിയൻ നായകനായിരുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

Latest Videos
Follow Us:
Download App:
  • android
  • ios