തീപ്പൊരിയായി ജസ്പ്രീത് ബുമ്ര; തുടക്കം പാളി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ വിറപ്പിക്കുന്ന ആക്രമണമാണ് ഇന്ത്യ പേസ് ബൗളിംഗ് ദ്വയമായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും ആദ്യ ഓവറുകളില്‍ നടത്തിയത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നാലാം നമ്പറില്‍ കെ എല്‍ രാഹുലിനെ ഇറക്കിയാണ് ഇന്ത്യ പോരാട്ടം തുടങ്ങിയിരിക്കുന്നത്

disappointing start for south africa against india live updates

സതാംപ്ടണ്‍: ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് മിന്നുന്ന തുടക്കം. ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം കളത്തില്‍ എത്തിയ ഇന്ത്യ ആദ്യ പത്ത് ഓവറില്‍ ദക്ഷിണാഫ്രിക്കയെ വരിഞ്ഞ് മുറുക്കി. കളി പുരോഗമിക്കുമ്പോള്‍ ആദ്യ പത്ത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 34  റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

സതാംപ്‌ടണിലെ ദി റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്. രണ്ട് മത്സരം തോറ്റെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ഈ മത്സരത്തിലെ വിജയം നിര്‍ണായകമാണ്. ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലസിയുടെ തീരുമാനം തിരിച്ചടിച്ചപ്പോള്‍ ഓപ്പണര്‍മാര്‍ രണ്ട് പേരും കളത്തില്‍ നിന്ന് ആദ്യമേ തിരിച്ചു കയറി.

ഇന്ത്യയുടെ പ്രതീക്ഷയായ ജസ്പ്രീസ് ബുമ്ര ലോകകപ്പില്‍ രണ്ട് വിക്കറ്റുകളും നേടി തിളങ്ങുന്ന തുടക്കമാണ് നേടിയത്. പരിക്ക് മാറി ഈ മത്സരത്തില്‍ തിരിച്ചെത്തിയ ഹാഷിം അംലയുടെ വിക്കറ്റ് നേടിയാണ് ഏകദിന ക്രിക്കറ്റിലെ സ്റ്റാര്‍ ബൗളര്‍ ലോകകപ്പ് ജെെത്രയാത്ര തുടങ്ങിയത്.

ബുമ്രയുടെ അതിവേഗത്തിലെത്തിയ പന്തില്‍ ബാറ്റ് വച്ച അംലയ്ക്ക് പിഴച്ചപ്പോള്‍ സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കെെകളില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് സുരക്ഷിത ഇടം കണ്ടെത്തി. വിക്കറ്റ് നഷ്ടമാകുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. അധികം വെെകാതെ ക്വന്‍റണ്‍ ഡി കോക്കിനെയും സ്ലിപ്പില്‍ വിരാട് കോലിയുടെ കെെകളില്‍ എത്തിച്ച് ബുമ്ര തന്‍റെ ക്ലാസ് വീണ്ടും തെളിയിച്ചു. നായകന്‍ ഡുപ്ലസിക്കൊപ്പം വാന്‍ഡര്‍ ഡുസ്സനാണ് ക്രീസില്‍.

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ വിറപ്പിക്കുന്ന ആക്രമണമാണ് ഇന്ത്യ പേസ് ബൗളിംഗ് ദ്വയമായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും ആദ്യ ഓവറുകളില്‍ നടത്തിയത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നാലാം നമ്പറില്‍ കെ എല്‍ രാഹുലിനെ ഇറക്കിയാണ് ഇന്ത്യ പോരാട്ടം തുടങ്ങിയിരിക്കുന്നത്. ഒപ്പം പരിക്ക് മാറിയ കേദാര്‍ ജാദവും ടീമിലെത്തിയിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios