കേദാറിന്‍റെ പരിക്ക്; ഏറ്റവും പുതിയ വിവരം ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കും
മധ്യനിര ബാറ്റ്സ്‌മാന്‍ കേദാര്‍ ജാദവ് ലോകകപ്പിന് മുന്‍പ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് സൂചന. ദേശീയ മാധ്യമമായ ടൈംസ് നൗവാണ് ഈ വാര്‍ത്ത റിപ്പാര്‍ട്ട് ചെയ്തത്.
മുംബൈ: ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസ വാര്‍ത്ത. മധ്യനിര ബാറ്റ്സ്‌മാന്‍ കേദാര്‍ ജാദവ് ലോകകപ്പിന് മുന്‍പ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് സൂചന. ദേശീയ മാധ്യമമായ ടൈംസ് നൗവാണ് ഈ വാര്‍ത്ത റിപ്പാര്‍ട്ട് ചെയ്തത്. മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിനായി 22-ാം തിയതിയാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്.
ജാദവിന്‍റെ കാര്യത്തില്‍ 22-ാം തിയതി വരെ കാത്തിരിക്കാനാണ് സെലക്‌ടര്‍മാരുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്. കേദാറിന്‍റെ പരിക്ക് ഭേദമാകാതിരുന്നാല്‍ പകരക്കാരായി അക്ഷാര്‍ പട്ടേലിനെയും അമ്പാട്ടി റായുഡുവിനെയും ടീം സെലക്‌ടര്‍മാരും മാനേജ്‌മെന്‍റും പരിഗണിക്കുന്നുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേദാറിന് കളിക്കാനാകും എന്നാണ് ഇന്ത്യന്‍ സെലക്‌ടര്‍മാരുടെ പ്രതീക്ഷ.
ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ടിനൊപ്പം ഫേവറേറ്റുകളാണ് ഇന്ത്യ. ടീമിലെ മിക്ക താരങ്ങളും അടുത്തിടെ അവസാനിച്ച ഐപിഎല്ലില്‍ ഫോം കണ്ടെത്തിക്കഴിഞ്ഞു. ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവരടങ്ങുന്ന ടോപ് ത്രീയാണ് ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുംതൂണ്‍. ബൗളിംഗില്‍ ജസ്‌പ്രീത് ബുംറയടങ്ങുന്ന പേസ് നിരയും ചാഹല്‍- കുല്‍ദീപ് സ്‌പിന്‍ ദ്വയങ്ങളുടെ പ്രകടനവും നിര്‍ണായകമാകും. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക. |