പാക്കിസ്ഥാന് പിന്നാലെ ഓസ്‌ട്രേലിയ; താരങ്ങളുടെ ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും വിലക്ക്!
താരങ്ങള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ തീരുമാനമെന്ന് ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട്
സിഡ്‌നി: ലോകകപ്പിലും ആഷസിലും നിന്ന് താരങ്ങളുടെ ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കര്‍ശന വിലക്ക്. താരങ്ങള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ തീരുമാനമെന്ന് ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
താരങ്ങളുടെ ഭാര്യമാരെയും കാമുകിമാരെയും ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീം ഹോട്ടലില്‍ നിന്ന് തന്നെ വിലക്കിയതായാണ് ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട്. ടീമിലെ സീനിയര്‍ താരങ്ങളുമായും പരിശീലകരുമായും ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തതെന്ന് ടീം മാനേജര്‍ ഗാവിന്‍ ഡെയ്‌ലി ടെലഗ്രാഫിനോട് വ്യക്തമാക്കി. ലോകകപ്പിലും ആഷസിലും ഇത് പൂര്‍ണമായും നടപ്പാക്കാന്‍ കഴിയില്ലെന്നും അദേഹം പറഞ്ഞു. നാലാം മത്സരം മുതലോ അവസാന മത്സരങ്ങളിലോ കുടുംബാംഗങ്ങള്‍ക്ക് താരങ്ങള്‍ക്കൊപ്പം ചേരാം.
ഓസ്‌ട്രേലിയയുടെ അഭിമാനപോരാട്ടമായ ആഷസില്‍ ഇത്തരത്തില്‍ വിലക്ക് വേണമെന്നത് നാളുകളായുള്ള ആവശ്യമാണ്. ഇംഗ്ലീഷ് മണ്ണിലെ ആദ്യ ആഷസ് നേടാന്‍ 2001ല്‍ ഓസ്‌ട്രേലിയ സമാനമായ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അന്ന് ഒന്ന്, നാല്, അഞ്ച് ടെസ്റ്റുകളിലാണ് താരങ്ങളുടെ ഭാര്യമാരെയും കാമുകിമാരെയും വിലക്കിയത്.
കുടുംബാംഗങ്ങളെ താരങ്ങൾക്കൊപ്പം താമസിക്കാൻ അനുവദിക്കില്ലെന്ന് ലോകകപ്പിന് മുന്‍പ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് വലിയ വിവാദമാകുകയും ചെയ്തു. ഇന്ത്യക്കെതിരായ മത്സരത്തിന് ശേഷം താരങ്ങള്‍ക്ക് ഇളവ് നല്‍കാമെന്ന് പിന്നീട് പാക് ബോര്‍ഡ് നിലപാടെടുത്തു.
- ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Cricket Australia bans WAGs
- Cricket Australia Ban
- Steve Smith
- David Warner
- ക്രിക്കറ്റ് ലോകകപ്പ്
- ഏകദിന ലോകകപ്പ്
- സ്റ്റീവ് സ്മിത്ത്
- ഡേവിഡ് വാര്‍ണര്‍