ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ വിലയിരുത്തി ചേതേശ്വര്‍ പൂജാര
ലോകകപ്പ് ക്രിക്കറ്റിനൊരങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സാധ്യതകളെ കുറിച്ച് ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാര. ടീം ശക്തമാണെങ്കിലും നേരിയ ആശങ്കയും പൂജാര പങ്കുവച്ചു. മുംബൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പൂജാര.
മുംബൈ: ലോകകപ്പ് ക്രിക്കറ്റിനൊരങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സാധ്യതകളെ കുറിച്ച് ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാര. ടീം ശക്തമാണെങ്കിലും നേരിയ ആശങ്കയും പൂജാര പങ്കുവച്ചു. മുംബൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പൂജാര.
പൂജാര തുടര്‍ന്നു... ശക്തമായ ടീമാണ് നമ്മുടേത്. എന്നാല്‍ ഇംഗ്ലണ്ടിലെ പിച്ചുകള്‍ സ്പിന്നിന് അനുകൂലമല്ല. ഇക്കാര്യം മാത്രമാണ് ടീമിനെ പ്രതികൂലമായി ബാധിക്കുക. വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യ ബൗളര്‍മാര്‍ മറ്റുവഴികള്‍ തേടേണ്ടി വരും. ഏകദിന ഫോര്‍മാറ്റില്‍ വിറ്റുക വീഴ്ത്തുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
വിക്കറ്റ് വീഴ്ത്താനായില്ലെങ്കില്‍ കൂടുതല്‍ റണ്‍സും വിട്ടുകൊടുക്കേണ്ടിവരും. ഫ്‌ളാറ്റ് ട്രാക്കുകളില്‍ കളിക്കുമ്പോള്‍ ബൗളിങ്ങായിരിക്കും ഏറെ പ്രധാനപ്പെട്ടത്.