ബംഗ്ലാദേശിനെതിരെ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത; സാധ്യതാ ടീം ഇങ്ങനെ

മൂന്ന് ദിവസത്തിനിടെ ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നു. അയല്‍ക്കാരായ ബംഗ്ലാദേശാണ് നിര്‍ണായക മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി. നാളെ വിജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. ബംഗ്ലാദേശിന്റെ സെമി സാധ്യതകളും അവസാനിച്ചിട്ടില്ല.

chance for changes in team India for the match against Bangladesh

ബിര്‍മിംഗ്ഹാം: മൂന്ന് ദിവസത്തിനിടെ ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നു. അയല്‍ക്കാരായ ബംഗ്ലാദേശാണ് നിര്‍ണായക മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി. നാളെ വിജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. ബംഗ്ലാദേശിന്റെ സെമി സാധ്യതകളും അവസാനിച്ചിട്ടില്ല. ഇന്ത്യക്കെതിരെ വിജയിച്ചാല്‍ സാധ്യതകള്‍ സജീവമാവും. ലോകകപ്പിലെ ആദ്യ തോല്‍വി പിണഞ്ഞതിന് ശേഷമാണ് ഇന്ത്യ, ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരെ കളിച്ച അതേ ഗ്രൗണ്ടായ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റത്തിന് സാധ്യതയുണ്ട്. ബൗളിങ് വകുപ്പിലാണ് പ്രകടമായ മാറ്റമുണ്ടാവുക. ഇംഗ്ലണ്ടിനെതിരെ രണ്ട് സ്പിന്നര്‍മാരെ വച്ച് കളിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബംഗ്ലാദേശിനെതിരെ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരില്‍ ഒരാളെ ഒഴിവാക്കിയേക്കും. പകരം ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ തിരിച്ചെത്തും. പരിക്ക് കാരണം കഴിഞ്ഞ മൂന്ന് മത്സരങ്ങില്‍ ഭുവി കളിച്ചിരുന്നില്ല. 

വിജയ് ശങ്കര്‍ പരിക്കേറ്റ് ടീമിന് പുറത്ത് പോയതോടെ മധ്യനിരയില്‍ ഋഷഭ് പന്ത് സ്ഥാനം ഉറപ്പിച്ചു. എന്നാല്‍ മറ്റൊരു മാറ്റത്തിന് സാധ്യത കാണുന്നുണ്ട്. കേദാര്‍ ജാദവിന് പകരം ദിനേശ് കാര്‍ത്തികോ അല്ലെങ്കില്‍ രവീന്ദ്ര ജഡേജയോ ടീമിലെത്തിയേക്കും. ടോപ് ഓര്‍ഡറില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുക. 

സാധ്യതാ ടീം: രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്/രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി,  ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര.

Latest Videos
Follow Us:
Download App:
  • android
  • ios