ബൗളര്‍മാര്‍ക്ക് എന്നെ ഭയമാണ്, ഇക്കാര്യം അവര്‍ ക്യാമറക്ക് മുന്നില്‍ പറയില്ല: ക്രിസ് ഗെയ്ല്‍

ക്രിക്കറ്റ് ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട ഒരു താരം ക്രിസ് ഗെയ്‌ലാണെന്നുള്ളതില്‍ സംശമൊന്നുമില്ല. ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നതും വിന്‍ഡീസ് വെറ്ററന്‍ താരത്തിന്റെ പ്രകടനത്തിനായിട്ടാണ്. 39കാരനായ ഗെയ്ല്‍ ഇംഗ്ലണ്ടിനെതിരെ ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു.

Bowlers are afraid of me but they won't say in front of camera

ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പില്‍ ശ്രദ്ധിക്കേണ്ട ഒരു താരം ക്രിസ് ഗെയ്‌ലാണെന്നുള്ളതില്‍ സംശമൊന്നുമില്ല. ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നതും വിന്‍ഡീസ് വെറ്ററന്‍ താരത്തിന്റെ പ്രകടനത്തിനായിട്ടാണ്. 39കാരനായ ഗെയ്ല്‍ ഇംഗ്ലണ്ടിനെതിരെ ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. നാല് മത്സരങ്ങളില്‍ 424 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. ലോകകപ്പിലും വിന്‍ഡീസ് പ്രതീക്ഷിക്കുന്നത് ഈ പ്രകടനമാണ്. 

കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന ക്രിസ് ഗെയ്ല്‍ യുവ ബൗളര്‍മാരെ നേരിടുന്ന ത്രില്ലിലാണ്. എനിക്കെതിരെ പന്തെറിയാന്‍ പല ബൗളര്‍മാര്‍ക്കും ഭയമുണ്ടെന്നാണ് ഗെയ്ല്‍ പറയുന്നത്. ഗെയ്ല്‍ തുടര്‍ന്നു... ബൗളര്‍മാര്‍ക്ക് അറിയാം അവര്‍ പന്തെറിയുന്നത് ലോകത്തെ ഏറ്റവും അപകടകാരിയ ബാറ്റ്‌സ്മാനെതിരെയാണെന്ന്. എന്നാല്‍ അവര്‍ ആരും ആ സത്യം ക്യാമറയ്ക്ക് മുന്നില്‍ തുറന്ന് സമ്മതിക്കാന്‍ പോകുന്നില്ല. ക്യാമറ ഓഫ് ചെയ്ത ശേഷം അവരോട് ചോദിക്കൂ. അവര്‍ പറയും നിലവില്‍ ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ഗെയ്‌ലാണെന്ന്. 

യുവ ബൗളര്‍മാരെ നേരിടുന്നത് ആസ്വദിക്കുന്നുവെന്നും ഗെയ്ല്‍ പറഞ്ഞു. ചില സമയത്ത് എനിക്ക് തോന്നാറുണ്ട് ഞാന്‍ ആത്മവിശ്വാസത്തിന്റെ നെറുകയിലാണെന്ന്. എന്നാല്‍ ലോകകപ്പ് പോലെ ഒരു ടൂര്‍ണമെന്റില്‍ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ലോകകപ്പ് നേടുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും വിന്‍ഡീസ് ഓപ്പണര്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios