റസലിന്‍റെ പരിക്ക്; പുതിയ വിവരങ്ങള്‍ പുറത്ത്; ആരാധകര്‍ക്ക് ആശ്വസിക്കാം

പാക്കിസ്ഥാന് എതിരായ മത്സരത്തിലാണ് റസലിന്‍റെ കാല്‍മുട്ടിന് പരിക്കേറ്റത്. മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ റസല്‍ മുടന്തി നടക്കുന്നത് കാണാമായിരുന്നു. 

Andre Russell injury latest updates

ലണ്ടന്‍: ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തില്‍ കളിക്കാനാകുമെന്ന് പരിക്കേറ്റ വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍. പാക്കിസ്ഥാന് എതിരായ മത്സരത്തിലാണ് റസലിന്‍റെ കാലിന് പരിക്കേറ്റത്. മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ റസല്‍ മുടന്തി നടക്കുന്നത് കാണാമായിരുന്നു. ആറാം തിയതിയാണ് ഓസ്‌ട്രേലിയ- വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം. 

'കാല്‍മുട്ടിന്‍റെ പരിക്കുമായാണ് വര്‍ഷങ്ങളായി കളിക്കുന്നത്. ചിലപ്പോള്‍ പരിക്ക് ഗുരുതരമാകും, എന്നാല്‍ താനൊരു പ്രഫഷണലാണ്. തിരിച്ചെത്താന്‍ എന്താണ് ചെയ്യേണ്ടത് എന്ന് തനിക്കറിയാം. അടുത്ത മത്സരത്തിന് മുന്‍പ് അഞ്ച് ദിവസമുണ്ട്. കാല്‍മുട്ട് സാധാരണ നിലയിലെത്താന്‍ ഈ സമയം മതിയാകും. മികച്ച ഫിസിയോ, മസാജ് ടീം കൂടെയുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളില്‍ അവര്‍ തനിക്കൊപ്പം കഠിന പരിശ്രമങ്ങളിലായിരിക്കുമെന്നും' റസല്‍ വ്യക്തമാക്കി. 

പാക്കിസ്ഥാനെതിരെ മൂന്ന് ഓവറില്‍ വെറും നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി റസല്‍ തിളങ്ങിയിരുന്നു. ഫഖര്‍ സമനെയും ഹാരിസ് സൊഹൈലിനെയുമാണ് റസല്‍ പുറത്താക്കിയത്. എന്നാല്‍ വെടിക്കെട്ട് വീരന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ഏകദിനത്തില്‍ 1000 റണ്‍സ് തികയ്‌ക്കാന്‍ രണ്ട് റണ്‍സ് മാത്രം അകലെയാണ് റസല്‍.

Latest Videos
Follow Us:
Download App:
  • android
  • ios