ലോകകപ്പിനുള്ള പാക് ടീമില്‍ വമ്പന്‍ അഴിച്ചുപണി; മൂന്ന് താരങ്ങളെ തിരിച്ചുവിളിച്ചു

ക്രിക്കറ്റ് ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമില്‍ വന്‍ അഴിച്ചുപണി. 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിന് പുറത്തായിരുന്ന ആസിഫ് അലി, മുഹമ്മദ് ആമിര്‍, വഹാബ് റിയാസ് എന്നിവരെ ടീമിലേക്ക് മടക്കിവിളിച്ചു.

Amir, Riaz, Asif included in Pakistan world cup squad

ലാഹോര്‍: ക്രിക്കറ്റ് ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമില്‍ വന്‍ അഴിച്ചുപണി. 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിന് പുറത്തായിരുന്ന ആസിഫ് അലി, മുഹമ്മദ് ആമിര്‍, വഹാബ് റിയാസ് എന്നിവരെ ടീമിലേക്ക് മടക്കിവിളിച്ചു. ആബിദ് അലി, ജുനൈദ് ഖാന്‍, ഫഹീം അഷ്‌റഫ് എന്നിവരെ ടീമില്‍ നിന്ന് പുറത്താക്കി.

ഇതില്‍ ആമിറും വഹാബും പേസര്‍മാരാണ്. മധ്യനിര ബാറ്റിങ്ങിന് കരുത്ത് പകരനാണ് അസിഫ് അലിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. കരിയര്‍ ഏതാണ്ട് അവസാനിച്ചുവെന്ന് കരുതുന്നിടത്താണ് വഹാബ് റിയാസ് ടീമിലേക്ക് തിരിച്ചെത്തിയത്. പന്ത് റിവേഴ്‌സ് സിങ് ചെയ്യിക്കാനുള്ള കഴിവാണ് റിയാസിനെ തിരികെ വിളിക്കാനുള്ള കാരണമെന്ന് മുഖ്യ സെലക്റ്റര്‍ ഇന്‍സമാം ഉള്‍ ഹഖ് പഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ഇക്കഴിഞ്ഞ ഏകദിന പരമ്പരയില്‍ മോശം പ്രകടനമായിരുന്നു പാക് ബൗളര്‍മാരുടേത്. അതുക്കൊണ്ട് തന്നെയാണ് ഒരു അഴിച്ചുപണിക്ക് പാക് ക്രിക്കറ്റ് ബോര്‍ഡ് മുതിര്‍ന്നത്. പുതിയ പാക് ടീം..

സര്‍ഫറാസ് അഹമ്മദ് (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, ഹാരിസ് സൊഹൈല്‍, ആസിഫ് അലി, ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ്, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹാസന്‍ അലി, ഷഹീന്‍ അഫ്രീദി, വഹാബ് റിയാസ്, മുഹമ്മദ് ഹസ്‌നൈന്‍.

Latest Videos
Follow Us:
Download App:
  • android
  • ios