ശ്രീലങ്കയ്ക്കെതിരെ അഫ്ഗാനിസ്ഥാന് ടോസ്; ആദ്യം ജയം കൊതിച്ച് ഇരുവരും

ശ്രീലങ്കയ്‌ക്കെതിരെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നെയ്ബ് ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.
 

Afghanistan won the toss against Sri Lanka

കാര്‍ഡിഫ്: ശ്രീലങ്കയ്‌ക്കെതിരെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നെയ്ബ് ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ശ്രീലങ്ക ന്യൂസിലന്‍ഡിനോടും തോറ്റിരുന്നു. ഇരുവരും ആദ്യജയം കൊതിച്ചാണ് കാര്‍ഡിഫില്‍ ഇറങ്ങുന്നത്. 

ജീവന്‍ മെന്‍ഡിസിന് പകരം നുവാന്‍ പ്രദീപ് ശ്രീലങ്കന്‍ ടീമില്‍ ഇടം നേടി. അവസാന മത്സരത്തില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് അഫ്ഗാന്‍ ഇറങ്ങുന്നത്. 

ശ്രീലങ്കന്‍ ടീം: ലാഹിരു തിരുമാനെ, ദിമുത് കരുണാരത്‌നെ, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, എയ്ഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സില്‍വ, തിസാര പെരേര, ഇസുരു ഉഡാന, നുവാന്‍ പ്രദീപ്, സുരംഗ ലക്മല്‍, ലസിത് മലിംഗ.

അഫ്ഗാനിസ്ഥാന്‍: മുഹമ്മദ് ഷെഹ്‌സാദ്, ഹസ്രത്തുള്ള സസൈ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നെയ്ബ്, നജീബുള്ള സദ്രാന്‍, റാഷിദ് ഖാന്‍, ദ്വാളത് സദ്രാന്‍, മുജീബ് റഹ്മാന്‍, ഹമിദ് ഹസന്‍. 

 

Latest Videos
Follow Us:
Download App:
  • android
  • ios