ആഞ്ഞടിച്ച് പേസര്‍മാര്‍; പവര്‍പ്ലേയില്‍ കിവികളെ വരിഞ്ഞുമുറുക്കി ഇന്ത്യ

കിവികളെ തുടക്കത്തിലെ പ്രതിരോധത്തിലാക്കി ഇന്ത്യന്‍ ബൗളിംഗ് നിര

New Zealand Gets bad Start vs India

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെ തുടക്കത്തിലെ പ്രതിരോധത്തിലാക്കി ഇന്ത്യന്‍ ബൗളിംഗ് നിര. 17-ാം പന്തില്‍ മാത്രമാണ് ന്യൂസിലന്‍ഡിന് അക്കൗണ്ട് തുറക്കാനായത്. പിന്നാലെ നാലാം ഓവറിലെ മൂന്നാം പന്തില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനെ(1) ബൂമ്ര സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ചു. 

10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റിന് 27 റണ്‍സെന്ന നിലയിലാണ് കിവീസ്. കെയ്‌ന്‍ വില്യംസണും(14) നിക്കോള്‍സുമാണ്(10) ക്രീസില്‍.

ഓള്‍ഡ് ട്രഫോര്‍ഡില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ടിം സൗത്തിക്ക് പകരം ലോക്കി ഫോര്‍ഗൂസന്‍ കിവീസ് നിരയില്‍ തിരിച്ചെത്തി. ഇന്ത്യക്കായി കുല്‍ദീപ് യാദവിന് പകരം യുസ‌വേന്ദ്ര ചഹലാണ് കളിക്കുന്നത്.  

ഇന്ത്യ: Lokesh Rahul, Rohit Sharma, Virat Kohli(c), Rishabh Pant, MS Dhoni(w), Dinesh Karthik, Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Yuzvendra Chahal, Jasprit Bumrah

ന്യൂസിലന്‍ഡ്: Martin Guptill, Henry Nicholls, Kane Williamson(c), Ross Taylor, Tom Latham(w), James Neesham, Colin de Grandhomme, Mitchell Santner, Lockie Ferguson, Matt Henry, Trent Boult

Latest Videos
Follow Us:
Download App:
  • android
  • ios