അര്‍ധ സെഞ്ചുറിയുമായി ഓപ്പണര്‍മാര്‍; ഇന്ത്യയുടെ അടിത്തറ ഭദ്രം

ഓവറില്‍ ആറ് റണ്‍റേറ്റിലാണ് ഇന്ത്യന്‍ സ്കോര്‍ കുതിക്കുന്നത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് ഇന്ത്യ ടീമില്‍ വരുത്തിയത്. പരിക്കേറ്റ് പുറത്തായിരുന്ന ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തി.

india-vs-bangladesh-live-updates-india-batting-20-overs

ബര്‍മിംഗ്ഹാം: ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയ്ക്കും കെ എല്‍ രാഹുലിനും മുന്നില്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ പൂച്ചക്കുട്ടികളായതോടെ ഇന്ത്യ കുതിക്കുന്നു. അര്‍ധ സെഞ്ചുറികള്‍ നേടി ഇരു ഓപ്പണര്‍മാരും തുടക്കം മികച്ചതാക്കിയതോടെ കൂറ്റന്‍ സ്കോറാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.

കളി പുരോഗമിക്കുമ്പോള്‍ 22 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 139 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ബംഗ്ല നായകന്‍ മൊര്‍ത്താസയെ ആദ്യ ഓവറില്‍ തന്നെ സിക്സറിന് പറത്തിയാണ് ഹിറ്റ്മാന്‍ രോഹിത് തുടങ്ങിയത്. എന്നാല്‍, പിന്നീട്  മുഹമ്മദ് സെെഫുദ്ദീനും മുസ്താഫിസൂര്‍ റഹ്മാനെയും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ശ്രദ്ധയോടെ നേരിട്ടു. മുസ്താഫിസുറിന്‍റെ പന്തില്‍ രോഹിത് നല്‍കിയ അവസരം തമീം ഇക്ബാല്‍ നിലത്തിട്ടതോടെ ഇന്ത്യ ആശ്വസിച്ചു.

തൊട്ടടുത്ത ഓവറില്‍ സെെഫുദ്ദീനെ അതിര്‍ത്തി കടത്തിയ രോഹിത് മികച്ച ഫോമിലാണെന്നുള്ള സൂചനകള്‍ ഊട്ടിയുറപ്പിച്ചു. കെ എല്‍ രാഹുലിന് അധികം സമ്മര്‍ദം കൊടുക്കാതെ ആക്രമണം സ്വയം ഏറ്റെടുത്ത് ഹിറ്റ്മാന്‍ കളിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് എത്തി.

സമ്മര്‍ദം ഒഴിഞ്ഞതോടെ രാഹുലും ബൗണ്ടറികള്‍ കണ്ടെത്തി തുടങ്ങി. എട്ടാമത്തെ ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 50 കടന്നു. പവര്‍പ്ലേയ്ക്ക് ശേഷം രോഹിത്തും രാഹുലും അല്‍പം ഒന്ന് ആക്രമണം കുറച്ചു. 14-ാം ഓവറില്‍ രോഹിത് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.

അധികം വെെകാതെ ടീം സ്കോറും 100ഉം കടന്നു. ഓവറില്‍ ആറ് റണ്‍റേറ്റിലാണ് ഇന്ത്യന്‍ സ്കോര്‍ കുതിക്കുന്നത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് ഇന്ത്യ ടീമില്‍ വരുത്തിയത്. പരിക്കേറ്റ് പുറത്തായിരുന്ന ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തി.

ദിനേശ് കാര്‍ത്തികും ഈ ലോകകപ്പിലെ ആദ്യ മത്സരം കളിക്കുന്നുണ്ട്. കുല്‍ദീപ് യാദവിന് പകരമാണ് ഭുവി എത്തിയത്. മോശം ഫോമിലുള്ള കേദാര്‍ ജാദവിന് പകരകാരനായിട്ടാണ് കാര്‍ത്തികിന്‍റെ വരവ്. ബംഗ്ലാദേശ് ടീമിലും രണ്ട് മാറ്റമുണ്ട്. മെഹ്ദി ഹസന് പകരം റൂബല്‍ ഹുസൈനും മഹ്മുദുള്ളയ്ക്ക് പകരം സാബിര്‍ റഹ്മാനും കളിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios