ഓവലില്‍ കനത്ത പോരാട്ടം; ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ
സന്നാഹ മത്സരങ്ങള്‍ മുതലേ നിറംമങ്ങിയ ശിഖര്‍ ധവാന്‍ കൂടെ താളം കണ്ടെത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും.ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും തന്നെയാണ് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത്. ഒപ്പം എം എസ് ധോണി മധ്യനിരയുടെ ശക്തിയാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും ഇന്ത്യയുടെ പ്രതീക്ഷയാണ്
ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓവലിലെ ബാറ്റിംഗ് അനുകൂല പിച്ചില്‍ നിന്ന് പരമാവധി സ്കോര്‍ ചേര്‍ക്കാമെന്ന പ്രതീക്ഷയിലാണ് കോലി ബാറ്റിംഗ് തെരഞ്ഞെടുത്തിരിക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പേസിലെ ഇന്ത്യ എങ്ങനെ നേരിടുമെന്നതാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
ബാറ്റിംഗിനെ അനുകൂലിക്കുന്ന പിച്ചില്‍ മുന്നൂറിന് മുകളിലുള്ള സ്കോര്‍ പിറക്കുമെന്നാണ് കണക്കുക്കൂട്ടല്‍. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ ബൗളര്‍മാര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. സന്നാഹ മത്സരങ്ങള്‍ മുതലേ നിറംമങ്ങിയ ശിഖര്‍ ധവാന്‍ കൂടെ താളം കണ്ടെത്തിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും.
ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മയും തന്നെയാണ് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത്. ഒപ്പം എം എസ് ധോണി മധ്യനിരയുടെ ശക്തിയാണ്. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും ഇന്ത്യയുടെ പ്രതീക്ഷയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവിശ്വസനീയ വിജയം നേടിയതിന്‍റെ ആത്മവിശ്വാസമാണ് കങ്കാരുക്കള്‍ക്ക് ഉള്ളത്.
മുന്‍നിര ചീട്ടുക്കൊട്ടാരം പോലെ തകര്‍ന്നെങ്കിലും സ്റ്റീവന്‍ സ്മിത്തും നഥാന്‍ കോട്ടര്‍ നൈലിന്‍റെയും മിന്നുന്ന ഇന്നിംഗ്സ് ഭേദപ്പെട്ട സ്കോര്‍ നേടാന്‍ ഓസീസിന് സാധിച്ചു. അതിനൊപ്പം മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ തീപ്പന്തുകളും ചേര്‍ന്നതോടെ കരീബിയന്‍ കരുത്തിനെ ഓസീസ് മറികടന്നു.
അഫ്ഗാനും വിന്‍ഡീസും ഓസീസിന് മുന്നില്‍ വീണതോടെ രണ്ട് വിജയങ്ങളുമാണ് ഇന്ത്യക്കെതിരെ കങ്കാരുക്കള്‍ ഇറങ്ങുന്നത്. അതേസമയം രോഹിത് ശര്‍മയും സെഞ്ചുറി മികവും ഒപ്പം ജസ്പ്രീത് ബുമ്രയുടെയും ചഹാലിന്‍റെയും മാജിക് സ്പിന്നും ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്കയെ മറികടന്നാണ് ഇന്ത്യ ഓവലില്‍ ഇറങ്ങുന്നത്.
തുല്യശക്തികളുടെ പോരാട്ടമായി വിശേഷിപ്പിക്കാമെങ്കിലും ലോകകപ്പിലെ ചരിത്രം ആരോണ്‍ ഫിഞ്ചിനും കൂട്ടര്‍ക്കും അനുകൂലമാണ്. ആകെ 11 മത്സരങ്ങള്‍ കളിച്ചതില്‍ എട്ട് വിജയങ്ങളും പേരിലെഴുതിയത് ഓസീസ് നിരയാണ്. ഇന്ത്യക്ക് മൂന്ന് വിജയങ്ങള്‍ മാത്രമാണ് സ്വന്തമാക്കാനായത്.
ഇന്ത്യന്‍ ടീം: Shikhar Dhawan, Rohit Sharma, Virat Kohli(c), Lokesh Rahul, MS Dhoni(w), Kedar Jadhav, Hardik Pandya, Bhuvneshwar Kumar, Kuldeep Yadav, Yuzvendra Chahal, Jasprit Bumrah
ഓസ്ട്രേലിയന്‍ ടീം: David Warner, Aaron Finch(c), Usman Khawaja, Steven Smith, Glenn Maxwell, Marcus Stoinis, Alex Carey(w), Nathan Coulter-Nile, Pat Cummins, Mitchell Starc, Adam Zampa
- ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Indian Cricket Team
- Sports
- ICC World Cup 2019 Live Updates
- World Cup 2019 England
- ലോകകപ്പ് 2019
- ക്രിക്കറ്റ് ലോകകപ്പ്
- ഏകദിന ലോകകപ്പ്
- ഐസിസി ലോകകപ്പ്
- ക്രിക്കറ്റ് വാര്‍ത്തകള്‍
- ക്രിക്കറ്റ് അപ്ഡേറ്റ്സ്
- india vs australia
- india vs australia world cup
- india australia toss
- ഇന്ത്യ ഓസ്ട്രേലിയ
- ഇന്ത്യ ഓസ്ട്രേലിയ ടോസ്