ലോകകപ്പ് സന്നാഹം: മഴ വില്ലനായി; ബംഗ്ലാദേശ്- പാക്കിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു
പാക്കിസ്ഥാന്‍- ബംഗ്ലാദേശ് ലോകകപ്പ് സന്നാഹ മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. മത്സരത്തില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. പാക്കിസ്ഥാന് ഇനി സന്നാഹ മത്സരമില്ല. ആദ്യ മത്സരത്തില്‍ അവര്‍ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടിരുന്നു.
കാര്‍ഡിഫ്: പാക്കിസ്ഥാന്‍- ബംഗ്ലാദേശ് ലോകകപ്പ് സന്നാഹ മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. മത്സരത്തില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. പാക്കിസ്ഥാന് ഇനി സന്നാഹ മത്സരമില്ല. ആദ്യ മത്സരത്തില്‍ അവര്‍ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ബംഗ്ലാദേശിന്റെ ആദ്യ സന്നാഹ മത്സരമായിരുന്നിത്. 28ന് ഇന്ത്യയുമായിട്ടാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം. 31ന് വിന്‍ഡീസിനോടാണ് പാക്കിസ്ഥാന്റെ ആദ്യ ലോകകപ്പ് മത്സരം.
ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലും മഴയാണ് കളിക്കുന്നത്. ബ്രിസ്റ്റോളില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. എന്നാല്‍ 9.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 60 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ ഹാഷിം അംല (33), ക്വിന്റണ്‍ ഡി കോക്ക് (21) എന്നിവരായിരുന്നു ക്രീസില്‍. പിന്നീട് ഇതുവരെ പന്തെറിയാനായിട്ടില്ല.