ഓസീസിനെ വിറപ്പിച്ച് തുടക്കം; മികച്ച സ്‌കോറിനായി ദക്ഷിണാഫ്രിക്ക
20 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 122 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച തുടക്കം. 20 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 122 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. നായകന്‍ ഫാഫ് ഡുപ്ലസിസും റാസി വാന്‍ ഡെര്‍സനുമാണ് ക്രീസില്‍. ഡികോക്ക് അര്‍ദ്ധ സെഞ്ചുറി നേടി.
ഓപ്പണര്‍മാരായ എയ്‌ഡന്‍ മര്‍ക്രാമും ക്വിന്‍റണ്‍ ഡികോക്കുമാണ് പുറത്തായത്. ആദ്യ ഓവറില്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇരുവരും 14 റണ്‍സടിച്ചു. അടി തുടര്‍ന്നതോടെ ദക്ഷിണാഫ്രിക്ക 10 ഓവറില്‍ 73 റണ്‍സിലെത്തി. എന്നാല്‍ 12-ാം ഓവറില്‍ മര്‍ക്രാമിനെ(34 റണ്‍സ്) പുറത്താക്കി ലിയോനാണ് ഓസ്ട്രേലിയക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 18-ാം ഓവറില്‍ ഡികോക്കിനെയും(52 റണ്‍സ്) ലിയോണ്‍ തന്നെ മടക്കി.
അവസാന ലീഗ് മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ അംലയ്‌ക്ക് പകരം ഷംസിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കായി കളിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഓസീസ് ഇറങ്ങിയത്.
- Australia vs South Africa
- Australia vs South Africa live
- Australia vs South Africa Updates
- Australia vs South Africa ScoreCard
- Faf du Plessis
- Quinton de Kock
- ദക്ഷിണാഫ്രിക്ക- ഓസ്ട്രേലിയ
- ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Indian Cricket Team
- Sports
- ICC World Cup 2019 Live Updates
- World Cup 2019 England
- ലോകകപ്പ് 2019
- ക്രിക്കറ്റ് ലോകകപ്പ്
- ഏകദിന ലോകകപ്പ്
- ഐസിസി ലോകകപ്പ്
- ക്രിക്കറ്റ് വാര്‍ത്തകള്‍
- ക്രിക്കറ്റ് അപ്ഡേറ്റ്സ്