ഓസീസ് ബൗളിംഗ് ആക്രമണം; ചെറിയ സ്‌കോറില്‍ അഫ്‌ഗാന്‍ പുറത്ത്
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാന്‍ 38.2 ഓവറില്‍ 207ന് പുറത്തായി. നജീബുള്ള സദ്രാന്‍റെ അര്‍ദ്ധ സെഞ്ചുറിയും റാഷിദ് ഖാന്‍റെ വെടിക്കെട്ടുമാണ് അഫ്‌ഗാനെ ഈ സ്‌കോറില്‍ എത്തിച്ചത്.
ബ്രിസ്റ്റോള്‍: ലോകകപ്പില്‍ അഫ‌്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 208 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാന്‍ 38.2 ഓവറില്‍ 207ന് പുറത്തായി. നജീബുള്ള സദ്രാന്‍റെ അര്‍ദ്ധ സെഞ്ചുറിയും റാഷിദ് ഖാന്‍റെ വെടിക്കെട്ടുമാണ് അഫ്‌ഗാനെ ഈ സ്‌കോറില്‍ എത്തിച്ചത്. ഓസീസിനായി സ്‌പിന്നര്‍ സാംപയും പേസര്‍ കമ്മിന്‍സും മൂന്ന് വീതവും സ്റ്റോയിനിസ് രണ്ടും സ്റ്റാര്‍ക് ഒരു വിക്കറ്റും വീഴ്‌ത്തി.
ഓസീസ് പേസ് ആക്രമണം അഫ്‌ഗാന്‍റെ മുനയൊടിക്കുന്നതാണ് തുടക്കത്തില്‍ കണ്ടത്. സ്റ്റാര്‍ക്കും കമ്മിന്‍സും ആഞ്ഞടിച്ചപ്പോള്‍ ഓപ്പണര്‍മാരായ മുഹമ്മദ് ഷഹസാദും ഹസ്രത്തുള്ളയും പൂജ്യത്തില്‍ പുറത്തായി. പിന്നീടുവന്നവരില്‍ റഹ്‌മത്ത് ഷാ(43), നായകന്‍ ഗുല്‍ബാദിന്‍ നൈബ്(31), നജീബുള്ള സദ്രാന്‍(51), എന്നിവര്‍ തിളങ്ങി. മാര്‍ക്കസ് സ്റ്റോയിനിസും ആദം സാംപയുമാണ് മധ്യനിരയെ പ്രതിരോധത്തിലാക്കിയത്.
എട്ടാമനായെത്തി വെടിക്കെട്ട് നടത്തിയ റാഷിദ് ഖാന്‍ അഫ്‌ഗാനെ 200 കടത്തി. എന്നാല്‍ 11 പന്തില്‍ മൂന്ന് സിക്‌സടക്കം 27 റണ്‍സെടുത്ത റാഷിദിനെ സാംപ എല്‍ബിയില്‍ കുടുക്കിയതോടെ അഫ്ഗാന്‍ പ്രതിരോധം അവസാനിച്ചു. പതിമൂന്ന് റണ്‍സെടുത്ത മൂജീബ് റഹ്‌മാന്‍ അവസാനക്കാരനായി പുറത്തായപ്പോള്‍ ഹമീദ് ഹസന്‍(1) പുറത്താകാതെ നിന്നു.
- ICC World Cup 2019
- ODI World Cup
- CWC19
- World Cup
- World Cup Updates
- World Cup Prediction
- Cricket World Cup
- England and Wales 2019
- ICC Cricket World Cup
- Cricket News
- Cricket Live
- Cricket Updates
- Cricket
- ICC Men's Cricket World Cup
- ICC World Cup
- Aus vs AFG
- Australia needs 208
- Australia needs 208 TO WIN
- Afghanistan vs Australia
- Afghanistan vs Australia LIVE
- Afghanistan vs Australia Latest
- ലോകകപ്പ് ക്രിക്കറ്റ്
- ഏകദിന ലോകകപ്പ്
- അഫ്ഗാന്‍- ഓസ്ട്രേലിയ