ടി20 ലോകകപ്പ്: സ്‌കോട്‌ലന്‍ഡിനെ എറിഞ്ഞിട്ട് സിംബാബ്‌വെ; 133 റണ്‍സ് വിജയലക്ഷ്യം
ആറ് വിക്കറ്റുകള്‍ സ്‌കോട്‌ലന്‍ഡിന് നഷ്ടമായി. റിച്ചാര്‍ഡ് ഗവാര, തെന്‍ഡെ ചടാര എന്നിവര്‍ സിംബാബ്‌വെയ്ക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ അയര്‍ലന്‍ഡിനൊപ്പം സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. അയര്‍ലന്‍ഡിനോട് തോറ്റതോടെ വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു.
ഹൊബാര്‍ട്ട്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരെ സിംബാബ്‌വെയ്ക്ക് 133 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സ്‌കോട്‌ലന്‍ഡിനായി ജോര്‍ജി മുന്‍സി (51 പന്തില്‍ 54) മാത്രമാണ് തിളങ്ങിയത്. ആറ് വിക്കറ്റുകള്‍ സ്‌കോട്‌ലന്‍ഡിന് നഷ്ടമായി. റിച്ചാര്‍ഡ് ഗവാര, തെന്‍ഡെ ചടാര എന്നിവര്‍ സിംബാബ്‌വെയ്ക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ അയര്‍ലന്‍ഡിനൊപ്പം സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. അയര്‍ലന്‍ഡിനോട് തോറ്റതോടെ വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു.
ടോസ് നേടിയിട്ടും ബാറ്റ് ചെയ്യാനുള്ള തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു സ്‌കോട്‌ലന്‍ഡിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ട്ടമായി. മൈക്കല്‍ ജോണ്‍സ് (4), മാത്യൂ ക്രോസ് (1) എന്നിവരാണ് മടങ്ങിയത്. 10-ം ഓവറില്‍ ക്യാപ്റ്റന്‍ റിച്ച് ബെരിംഗ്ടണും (13) മടങ്ങിയതോടെ സ്‌കോട്ടിഷ് പട പ്രതിരോധത്തിലായി. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ സ്‌കോട്‌ലന്‍ഡിന് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ഇതിനിടെ മുന്‍സിയും മടങ്ങി. ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു മുന്‍സിയുടെ ഇന്നിംഗ്‌സ്.
ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 കാണാതെ വിന്‍ഡീസ് പുറത്ത്; അയര്‍ലന്‍ഡിന് ഐതിഹാസിക ജയം
കല്ലം മക്‌ലിയോഡിന്റെ (25) ഇന്നിംഗ്‌സാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. മൈക്കല്‍ ലീസ്‌ക് (12) മക്‌ലിയോഡിനൊപ്പം മടങ്ങി. ക്രിസ് ഗ്രീവെസ് (3), ജോഷ് ഡേവി (4) പുറത്താവാതെ നിന്നു. ബ്ലെസിംഗ് മുസറബാനി, സിക്കന്ദര്‍ റാസ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.
സ്‌കോട്‌ലന്‍ഡ്: ജോര്‍ജ് മണ്‍സി, മൈക്കല്‍ ജോണ്‍സ്, മാത്യൂ ക്രോസ്, റിച്ചി ബെരിംഗ്ടണ്‍, മൈക്കല്‍ ലീസ്‌ക്, കല്ലം മക്‌ലിയോഡ്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക് വാറ്റ്, ജോഷ് ഡേവി, സഫ്യാന്‍ ഷെരിഫ്, ബ്രാഡ് വീല്‍.
സിംബാബ്‌വെ: ക്രെയ്ഗ് ഇര്‍വിന്‍, റെഗിസ് ചകാബ്വാ, വെസ്ലി മധെവേരെ, സീന്‍ വില്യംസ്, സിക്കന്ദര്‍ റാസ, മില്‍ട്ടണ്‍ ഷുംഭ, റ്യാന്‍ ബേള്‍, ലൂക് ജോംഗ്‌വെ, റിച്ചാര്‍ഡ് ഗവാര, തെന്‍ഡൈ ചടാര, ബ്ലെസിംഗ് മുസറബാനി.
ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ പോര് വെള്ളത്തിലാകുമോ? കാലാവസ്ഥ പ്രവചനം ഇങ്ങനെ
ഗ്രൂപ്പ് ബിയില്‍ ആദ്യ മത്സരത്തില്‍ ഇരു ടീമുകളും വിജയിച്ചിരുന്നു. വിന്‍ഡീസിനെതിരെയായിരുന്നു സ്‌കോട്‌ലന്‍ഡിന്റെ ആദ്യ ജയം. 42 റണ്‍സിന്റെ വിജയമാണ് സ്‌കോട്‌ലന്‍ഡ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സ്‌കോട്‌ലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 18.3 ഓവറില്‍ 118ന് പുറത്തായി. സിംബാബ്‌വെ 31 റണ്‍സിന് അയര്‍ലന്‍ഡിനെ തോല്‍പ്പിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടാന്‍ സാധിച്ചത്. രണ്ടാം മത്സരത്തില്‍ സ്‌കോട്‌ലന്‍ഡ്, അയര്‍ലന്‍ഡിനോടും സിംബാബ്‌വെ, വിന്‍ഡീസിനോടും പരാജയപ്പെട്ടു.