മലയാളി താരത്തെ കൈവിട്ട് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്! പകരം ആവേഷ് ഖാന്‍ ടീമിലേക്ക്
കഴിഞ്ഞ സീസണില്‍ ക്വിന്റണ്‍ ഡി കോക്കും കൈല്‍ മെയേഴ്‌സും ആയിരുന്നു ലഖ്‌നൗവിന്റെ ഓപ്പണര്‍മാര്‍. രാഹുലും ഓപ്പണറായിട്ടാണ് കളിക്കുന്നത്. മിക്കവാറും മത്സരങ്ങളില്‍ രാഹുല്‍ - മെയേഴ്‌സ് സഖ്യമായിരുന്നു കളിച്ചിരുന്നത്.
ജയ്പൂര്‍: മലയാളി താരം ദേവ്ദത്ത് പടിക്കല്‍ രാജസ്ഥാന്‍ റോയല്‍സ് ടീം വിടുമെന്ന് റിപ്പോര്‍ട്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്ക് താരലേലത്തിന് മുന്‍പ് പടിക്കല്‍ മാറുമെന്നാണ് സൂചന. പകരം ആവേഷ് ഖാനെ ട്രേഡിംഗിലൂടെ രാജസ്ഥാന്‍ സ്വന്തമാക്കും. സീസണിലെ 11 കളിയില്‍ 261 റണ്‍സാണ് താരം നേടിയത്. ലഖ്‌നൗ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന് താരം പ്രതീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ ജോസ് ബട്ലര്‍, യശസ്വി ജെയ്‌സ്വാള്‍, നായകന്‍ സഞ്ജു സാംസണ്‍ എന്നിവര്‍ ഉള്ളതിനാല്‍ മുന്‍നിരയില്‍ സ്ഥാനം ലഭിക്കില്ലെന്ന വിലയിരുത്തലുണ്ട്.
ഇതോടെയാണ് മാറ്റത്തെ കുറിച്ച് ആലോചിച്ചത്. ലഖ്‌നൗവില്‍ കെ എല്‍ രാഹുലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയോ മൂന്നാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുകയോ ചെയ്‌തേക്കും. കഴിഞ്ഞ സീസണില്‍ ക്വിന്റണ്‍ ഡി കോക്കും കൈല്‍ മെയേഴ്‌സും ആയിരുന്നു ലഖ്‌നൗവിന്റെ ഓപ്പണര്‍മാര്‍. രാഹുലും ഓപ്പണറായിട്ടാണ് കളിക്കുന്നത്. മിക്കവാറും മത്സരങ്ങളില്‍ രാഹുല്‍ - മെയേഴ്‌സ് സഖ്യമായിരുന്നു കളിച്ചിരുന്നത്. ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് തിരിച്ചെത്തി. ടീമിന്റെ മെന്ററായിട്ടാണ് അദ്ദേഹം സ്ഥാനം ഏറ്റെടുടുക്കുക.
രണ്ടുവര്‍ഷമാണ് ഗംഭീര്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററായി ഉണ്ടായിരുന്നത്. 022ല്‍ ടീമിനെ ഫൈനലിലും 2023ല്‍ മൂന്നാം സ്ഥാനത്തും എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ടീമുമായി പിരിയുന്ന കാര്യം അറിയിച്ച് എക്‌സില്‍ വൈകാരിക കുറിപ്പും ഗംഭീര്‍ പങ്കുവെച്ചു. തനിക്ക് നല്‍കിയ സ്‌നേഹത്തിന് താരങ്ങള്‍ക്കും പരിശീലകനും മറ്റു സ്റ്റാഫിനുമെല്ലാം അദ്ദേഹം നന്ദി പറയുന്നുണ്ട്. ഞാന്‍ തുടങ്ങിയിടത്തേക്കുള്ള മടക്കമാണിതെന്ന് ഗംഭീര്‍ മറ്റൊരു പോസ്റ്റില്‍ കുറിച്ചു.
ക്യാപ്റ്റനെന്ന നിലയില്‍ രണ്ടുതവണ കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിക്കാന്‍ ഗംഭീറിനായിരുന്നു. മുന്‍ താരം ടീമിനൊപ്പം ചേരുന്ന വിവരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂര്‍ സ്ഥിരീകരിച്ചു. തീരുമാനത്തെ സഹ ഉടമയും ബോളിവുഡ് നടനുമായ ഷാറൂഖ് ഖാനും സ്വാഗതം ചെയ്തു. തങ്ങളുടെ ക്യാപ്റ്റന്റെ തിരിച്ചുവരവാണിതെന്നായിരുന്നു ഷാറൂഖ് പറഞ്ഞത്.
കാണികളുടെ എണ്ണത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യ വേദിയായ ഏകദിന ലോകകപ്പ്! പിന്നിലായത് 2015ലെ ലോകകപ്പ്