500 അടിച്ച് കൂട്ടി ചരിത്രമെഴുതുമോ, യുവതാരത്തെ ഉറ്റുനോക്കി ഇന്ത്യ; 58 ബൗണ്ടറികളുമായി കിടിലൻ ഇന്നിങ്സ്
ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വമായ വ്യക്തിഗത സ്കോര്‍ 500 കടക്കുമോ എന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റ് രംഗം വീക്ഷിക്കുന്നത്.
ദില്ലി: അണ്ടർ 23 സികെ നായിഡു ട്രോഫിയിൽ റെക്കോർഡ് പ്രകടനവുമായി ഹരിയാന താരം യശ്വവർധൻ ദലാൽ. ക്വാഡ്രപ്പിൾ സെഞ്ച്വറിയും കടന്ന് മുന്നേറുകയാണ് താരം. മുംബൈക്കെതിരെയാണ് ചരിത്രനേട്ടം. കളി നിർത്തുമ്പോൾ 46 ഫോറുകളും 12 സിക്‌സറുകളും പറത്തി 426 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയാണ് താരം.
രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഹരിയാന എട്ട് വിക്കറ്റ് നഷ്ടത്തിൽ 732 റൺസെടുത്തിട്ടുണ്ട്. താരം 500 റൺസെന്ന മാന്ത്രിക സംഖ്യ തൊടുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. 463 പന്തുകളിലാണ് ദലാൽ ഇത്രയും റൺസെടുത്തത്. യശ്വർദ്ധനൊപ്പം ഓപ്പൺ ചെയ്ത അർഷും സെഞ്ച്വറി നേടി. 311 പന്തുകളിൽ നിന്ന് അർഷ് 151 റൺസ് നേടി.
Read More... രഞ്ജി ട്രോഫി: കൂറ്റന്‍ ജയം നേടിയിട്ടും കേരളത്തിന് ഒന്നാം സ്ഥാനമില്ല! തിരിച്ചടിയായത് പഞ്ചാബിന്‍റെ തോല്‍വി
18 ഫോറും 1 സിക്സും ഉൾപ്പെടുന്നതാണ് അർഷിൻ്റെ ഇന്നിംഗ്സ്. ഇതിനിടെ ഇരുവരും തമ്മിൽ 410 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ക്യാപ്റ്റൻ സർവേഷ് രോഹില്ല 59 പന്തുകൾ നേരിട്ടു 48 റൺസെടുത്തു. മുംബൈക്ക് വേണ്ടി അഥർവ ഭോസ്ലെ അഞ്ച് വിക്കറ്റ് വീഴ്ത്തി.