ഒറ്റ തോൽവി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളിൽ ഒന്നിൽ നിന്ന് ആറിലേക്ക് മൂക്കുകുത്തി വീണ് ടീം ഇന്ത്യ
ഇന്ത്യക്കെതിരായ ഇന്നിംഗ്സ് ജയത്തോടെ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ 100 വിശയശതമാവും 12 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 12 പോയന്‍റും 50 വിജയശതമാനവുമുള്ള ന്യൂസിലന്‍ഡാണ് രണ്ടാം സ്ഥാനത്ത്.
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയൻ ടെസ്റ്റിലെ ഇന്നിംഗ്സ് തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. സെഞ്ചൂറിയന്‍ ടെസ്റ്റിന് മുമ്പ് ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ തോല്‍വിയോടെ ആറാം സ്ഥാനത്തേക്ക് വീണു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് പട്ടികയില്‍ 14 പോയന്‍റും 38.90 വിജയശതമാവും മാത്രവുമായാണ് നിലവില്‍ ഇന്ത്യക്കുള്ളത്. സെഞ്ചൂറിയന്‍ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ രണ്ട് പോയന്‍റ് നഷ്ടമാകുകയും ചെയ്തു.
ഇന്ത്യക്കെതിരായ ഇന്നിംഗ്സ് ജയത്തോടെ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ 100 വിശയശതമാവും 12 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 12 പോയന്‍റും 50 വിജയശതമാനവുമുള്ള ന്യൂസിലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. പാക്കിസ്ഥാനെതിരായ മെല്‍ബന്‍ ടെസ്റ്റിലെ ജയത്തോടെ 42 പോയന്‍റും 50 വിജയശതമാനവുമായി ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 12 പോയന്‍റും 50 വിജയശതമാനവുമുള്ള ബംഗ്ലാദേശാണ് നാലാം സ്ഥാനത്ത്.
ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ രണ്ടാം സ്ഥാനത്തായിരുന്ന പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോള്‍ ഇന്ത്യ ആറാമതും വെസ്റ്റ് ഇന്‍ഡീസ് ഏഴാമതും ഇംഗ്ലണ്ട് എട്ടാമതും ശ്രീലങ്ക ഒമ്പതാമതുമാണ്. ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റില്‍ തോറ്റാല്‍ തുടര്‍ച്ചയായി മൂന്നാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാമെന്ന ഇന്ത്യൻ മോഹങ്ങള്‍ക്കും തിരിച്ചടിയേല്‍ക്കും.
അടുത്ത മാസം മൂന്നിന് കേപ്ടൗണിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്. ഇതിനുശേഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക