പോയന്‍റ് നിലയിലും ഇന്ത്യയും ഓസ്ട്രേലിയയും തുല്യമായാൽ ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനലിൽ ആരെത്തും

സിഡ്നിയില്‍ സമനില വഴങ്ങുകയോ തോല്‍ക്കുകയോ ചെയ്താല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ അതോടെ അവസാനിക്കും

WTC Final Scenario Explained: If India and Australia Finish With Identical Points

സിഡ്നി: മെല്‍ബണ്‍ ടെസ്റ്റിലേറ്റ കനത്ത തോല്‍വി ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയായെങ്കിലും ഇന്ത്യയുടെ പ്രതീക്ഷകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. സിഡ്നിയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കുകയും അതിനുശേഷം ശ്രീലങ്കയില്‍ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസ്ട്രേലിയ ഒരു ടെസ്റ്റെങ്കിലും ജയിക്കാതിരിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ഇപ്പോഴും ഫൈനല്‍ സാധ്യതയുണ്ട്.

സിഡ്നിയില്‍ സമനില വഴങ്ങുകയോ തോല്‍ക്കുകയോ ചെയ്താല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ അതോടെ അവസാനിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ ഇന്ത്യക്കിപ്പോള്‍ 114 പോയന്‍റാണുള്ളത്. സിഡ്നിയില്‍ ജയിച്ചാല്‍ ഇത് 126 ആക്കി ഉയര്‍ത്താം. 2023-25  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പരമാവധി നേടാവുന്ന 228 പോയന്‍റില്‍ 126 പോയന്‍റ് നേടുന്നതോടെ ഇന്ത്യയുടെ പോയന്‍റ് ശതമാനം 55.26 ആകും.

റിഷഭ് പന്തിന്‍റെ വിക്കറ്റെടുത്തശേഷമുള്ള 'പ്രത്യേക ആക്ഷൻ'; ഒടുവില്‍ പ്രതികരണവുമായി ട്രാവിസ് ഹെഡ്

ഓസ്ട്രേലിയക്കാകട്ടെ 118 പോയന്‍റാണ് നിലവിലുള്ളത്. ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിലും ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റുകളിലും ജയിച്ചാല്‍ ഓസീസിന് പരമാവധി 154 പോയന്‍റാകും. മറ്റ് കണക്കുകൂട്ടലുകളൊന്നുമില്ലാകെ ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കെതിരെ നേരിടാൻ യോഗ്യത നേടുകയും ചെയ്യും. എന്നാല്‍ സിഡ്നിയില്‍ ഇന്ത്യ ജയിക്കുകയും ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഓസ്ട്രേലിയ 2-0നോ 1-0നോ തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യ ഓസീസിനെ മറികടന്ന് ഫൈനലിന് യോഗ്യത നേടും.

എന്നാല്‍ ഇന്ത്യയും ഓസ്ട്രേലിയയും പോയന്‍റ് നിലയില്‍ തുല്യത പാലിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. ഇതിന് സിഡ്നിയില്‍ ഇന്ത്യ ജയിക്കുകയും ശ്രീലങ്ക-ഓസ്ട്രേലിയ പരമ്പര 0-0 സമനിലയാകുകയും വേണം. ഇതോടെ ഇന്ത്യക്കും ഓസ്ട്രേലിയക്കും 126 പോയന്‍റ് വീതമാകും. ആകെ പോയന്‍റുകളിലും പോയന്‍റ് ശതമാനത്തിലും തുല്യത പാലിച്ചാല്‍ ഐസിസി നിയമമനുസരിച്ച് കൂടുതല്‍ പരമ്പര വിജയങ്ങളുള്ള ടീമാകും ഫൈനലിലെത്തുന്ന ടീമിനെ തീരുമാനിക്കുക.

സിഡ്നി ടെസ്റ്റില്‍ ഇന്ത്യ ജയിച്ചാല്‍ ഇന്ത്യക്കും ഓസ്ട്രേലിയക്കും മൂന്ന് പരമ്പര വിജയങ്ങള്‍ വീതമാകും. ഇവിടെയും തുല്യത പാലിച്ചാല്‍ വിദേശ പരമ്പരകളില്‍ കൂടുതല്‍ പോയന്‍റ് ശതമാനം നേടുന്ന ടീമാകും ഫൈനലിന് യോഗ്യത നേടുക. ഇത്തരമൊരു സാഹചര്യത്തില്‍ വെസ്റ്റ് ഇന്‍ഡീസിൽ(ഒരു ജയം ഒരു സമനില), ദക്ഷിണാഫ്രിക്കയിൽ(ഒരു തോല്‍വി ഒരു സമനില), ഓസ്ട്രേലിയിൽ(2 ജയം 2 തോല്‍വി, ഒരു സമനില) അടക്കം ഇന്ത്യയുടെ വിദേശ പരമ്പരകളിലെ പോയന്‍റ് ശതമാനം 51.85 ആകും.

വിജയ് ഹസാരെ ട്രോഫി, നാഗാലാന്‍ഡിനെ തരിപ്പണമാക്കി മുംബൈയുടെ വെടിക്കെട്ട്, 189 റണ്‍സിന്‍റെ കൂറ്റൻ ജയം

അതേസമയം, ഇംഗ്ലണ്ടില്‍(2 ജയം 2 തോല്‍വി, ഒരു സമനില), ന്യൂസിലന്‍ഡില്‍(2 ജയം), ശ്രീലങ്കയില്‍(2 സമനില) നിന്നടക്കം 55.56 പോയന്‍റ് ശതമാനം സ്വന്തമാക്കാൻ അവസരമുള്ള ഓസ്ട്രേലിയ തന്നെ  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടുകയും ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios