വനിതാ ഐപിഎല്ലില്‍ ഇന്ന് കിരീടപ്പോരാട്ടം;ആദ്യ കിരീടം സ്വന്തമാക്കാന്‍ മുംബൈയും ഡല്‍ഹിയും
ഒറ്റ ജയമകലെ മുംബൈയെയും ഡൽഹിയെയും കാത്തിരിക്കുന്നത് പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം. ലീഗ് റൗണ്ടിലെ എട്ട് കളിയിൽ ഇരുടീമിനും ആറ് ജയം വീതം. റൺനിരക്കിൽ ഡൽഹി പോയന്‍റ് പട്ടികയിൽ ഒന്നാമെത്തിയപ്പോൾ നേരിട്ട് ഫൈനലും ഉറപ്പിച്ചു.
മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗ് ചാമ്പ്യൻമാരെ ഇന്നറിയാം.മുംബൈ ഇന്ത്യൻസ് കിരീടപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മത്സരം സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും തത്സമയം കാണാം.
ഒറ്റ ജയമകലെ മുംബൈയെയും ഡൽഹിയെയും കാത്തിരിക്കുന്നത് പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം. ലീഗ് റൗണ്ടിലെ എട്ട് കളിയിൽ ഇരുടീമിനും ആറ് ജയം വീതം. റൺനിരക്കിൽ ഡൽഹി പോയന്‍റ് പട്ടികയിൽ ഒന്നാമെത്തിയപ്പോൾ നേരിട്ട് ഫൈനലും ഉറപ്പിച്ചു.
പ്ലേ ഓഫിൽ യു പി വാരിയേഴ്സിനെ തോൽപിച്ചാണ് മുംബൈ കലാശപ്പോരിന് ഇറങ്ങുന്നത്.നേർക്കുനേർ പോരിൽ ഇരുടീമിനും ഓരോ ജയം വീതം നേടി.മുംബൈ എട്ട് വിക്കറ്റിനും ഡൽഹി ഒൻപത് വിക്കറ്റിനുമാണ് ലീഗ് റൗണ്ടിൽ ജയിച്ചത്.ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ,ഹെയിലി മാത്യൂസ്,യസ്തിക ഭാട്ടിയ,നാറ്റ് ബ്രണ്ട്,അമേലിയ കെർ എന്നിവരടങ്ങിയ ബാറ്റിംഗ് നിരയാണ് മുംബൈയുടെ കരുത്ത്.
ക്യാപ്റ്റൻ മെഗ് ലാനിംഗ്,ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, മരിസാനെ കാപ്, എന്നിവരുടെ ബാറ്റിലേക്കാണ് ഡൽഹി ക്യാപിറ്റൽസ് ഉറ്റുനോക്കുന്നത്. ഡൽഹി നിരയിൽ മലയാളിതാരം മിന്നുമാണിക്ക് അവസരം കിട്ടിയേക്കും.ബ്രാബോൺ സ്റ്റേഡിയത്തിൽ ഫൈനലിനായി ഒരുക്കിയിരിക്കുന്നത് റണ്ണൊഴുകുന്ന വിക്കറ്റാണെന്നാണ് വിലയിരുത്തല്‍.
ഹര്‍മന്‍പ്രീതിന് വനിതാ ഐപിഎല്‍ കിരീടത്തിനൊപ്പം മറ്റൊരു കടം കൂടി വീട്ടാനുണ്ട്. ഡല്‍ഹിയെ നയിക്കുന്ന ക്യാപ്റ്റന്ർ മെഗ് ലാനിംഗിന്‍റെ നേതൃത്വത്തിലറങ്ങിയ ഓസ്ട്രേലിയ ആണ് വനിതാ ടി20 ലോകകപ്പ് ഫൈനലിലും കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയത്.
ജഡേജയുമെത്തി! പരിശീലനം ധോണിയുടേയും ഫ്‌ളെമിംഗിന്റേയും മേല്‍നോട്ടത്തില്‍; സിഎസ്‌കെ രണ്ടും കല്‍പ്പിച്ച്