വനിതാ പ്രീമിയര്‍ ലീഗ് താരലേലം മറ്റന്നാൾ, ലേലത്തിനെത്തുക 120 താരങ്ങള്‍; ഇന്ത്യൻ സമയം, തത്സമയം കാണാനുള്ള വഴികള്‍

120 താരങ്ങളാണ് താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 91 പേര്‍ ഇന്ത്യൻ താരങ്ങളാണ്.

WPL 2025 auction date and time, live streaming on December 15

ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗിലെ മിനി താരലേലം ശനിയാഴ്ച നടക്കും. ഞായറാഴ്ച വൈകിട്ട് മൂന്നിന് ബെംഗളൂരുവിലാണ് ലേലം നടക്കുക. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും വനിതാ പ്രീമിയര്‍ ലീഗ് ലേലം തത്സമയം കാണാനാകും.

120 താരങ്ങളാണ് താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 91 പേര്‍ ഇന്ത്യൻ താരങ്ങളാണ്. 29 വിദേശതാരങ്ങളും ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ ടീമുകളിലായി 19 താരങ്ങളെയാണ് ലേലത്തില്‍ ടീമുകള്‍ക്ക് വേണ്ടത്. ഇതില്‍ അഞ്ച് താരങ്ങള്‍ വിദേശതാരങ്ങളാണ്. അണ്‍ക്യാപ്ഡ് വിഭാഗത്തില്‍ 82 ഇന്ത്യൻ താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബ്രിസ്ബേനിലും ഇന്ത്യക്ക് ഒരുമുഴം മുമ്പെ എറിഞ്ഞ് ഓസ്ട്രേലിയ, പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു; പേസർ തിരിച്ചെത്തി

എട്ട് വിദേശതാരങ്ങളും ഈ വിഭാഗത്തിലുണ്ട്. പരമാവധി 18 താരങ്ങണാണ് ഓരോ ടീമിലും ഉണ്ടാവേണ്ടത്. ഇതില്‍ ആറ് വിദേശതാരങ്ങളാവാം. ഗുജറാത്ത് ടൈറ്റന്‍സിനാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ വേണ്ടത്. രണ്ട് വിദേശതാരങ്ങളെയടക്കം നാല് താരങ്ങളെയാണ് ലേലത്തില്‍ ഗുജറാത്ത് ടീമിലെത്തിക്കേണ്ടത്. 4.4 കോടി രൂപയാണ് ഗുജറാത്തിന്‍റെ കൈയിലുള്ളത്.  യുപി വാരിയേഴ്സിന് ഒരു വിദേശതാരമടക്കം മൂന്ന് താരങ്ങളെയും 2.5 കോടി രൂപ കൈവശമുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന് നാലു താരങ്ങളെ വേണം. മുംബൈ ഇന്ത്യൻസ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകളിലും നാല് ഒഴിവുകളാണുള്ളത്. മുംബൈയ്ക്കും ബെംഗളൂരുവിനും ഓരോ വിദേശ താരത്തെ മാത്രം ടീമിലെത്തിച്ചാല്‍ മതി.

രജനീകാന്തിന്‍റെ മകന്‍ 11-ാം വയസില്‍ കണ്ട സ്വപ്നം; ദൊമ്മരാജു ഗുകേഷ് ലോക ചാമ്പ്യനാവാൻ കരുനീക്കിയത് ഇങ്ങനെ

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറായ ഹെതര്‍ നൈറ്റ്, ലോറന്‍ ബെല്‍, ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ അലാന കിംഗ്, വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ദേന്ത്ര ഡോട്ടിന്‍, ദക്ഷിണാഫ്രിക്കയുടെ ലിസെല ലീ, ഇന്ത്യൻ താരം സ്നേഹ് റാണ എന്നിവര്‍ക്കാവും ലേലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ അഞ്ച് ടീമുകളും നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, എല്‍സി പെറി, ഷഫാലി വര്‍മ, മെഗ് ലാനിങ് എന്നിവരെ ടീമുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios