അണ്ടർ 19 വനിതാ ഏകദിനം, ഉത്തർപ്രദേശിനെതിരെ കേരളത്തിന് തോല്‍വി

ബാറ്റിങ് നിരയുടെ നിറം മങ്ങിയ പ്രകടനമാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്.

Women's U19 ODI Match, Uttar Pradesh beat Kerala by 6 wickets

നാഗ്പൂർ: അണ്ടർ 19 വനിതാ ഏകദിന ക്രിക്കറ്റിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് തോൽവി. ആറ് വിക്കറ്റിനായിരുന്നു ഉത്തർപ്രദേശിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശ് 39-ാം ഓവറിൽ ലക്ഷ്യത്തിലെത്തി.

ബാറ്റിങ് നിരയുടെ നിറം മങ്ങിയ പ്രകടനമാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്. ഇന്നിങ്സിന്‍റെ ഒരു ഘട്ടത്തിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാൻ കേരള ബാറ്റർമാർക്കായില്ല. 27 റൺസെടുത്ത ഇസബെൽ മാത്രമാണ് കേരള ബാറ്റിങ് നിരയിൽ പിടിച്ചു നിന്നത്. അനുഷ്ക 16ഉം നിയ നസ്നീൻ 14ഉം റൺസെടുത്തു. ഉത്തർപ്രദേശിന് വേണ്ടി മനീഷ ചൌധരി, ജാൻവി ബലിയാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മഹീഷ് തീക്ഷണക്ക് ഹാട്രിക്ക്, എന്നിട്ടും വമ്പന്‍ തോല്‍വി വഴങ്ങി ശ്രീലങ്ക; ഏകദിന പരമ്പര ന്യൂസിലന്‍ഡിന്

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശിന് വിജയം അനായാസമാക്കാൻ കേരളം അനുവദിച്ചില്ല. കണിശതയോടെ പന്തെറിഞ്ഞ കേരള ബൗളർമാർ സ്കോറിങ് ദുഷ്കരമാക്കി. 33 റൺസുമായി പുറത്താകാതെ നിന്ന ഭൂമി സിങ്ങും 29 റൺസ് വീതമെടുത്ത ശുഭ് ചൌധരിയും രമ കുഷ്വാഹയുമാണ് ഉത്തർപ്രദേശിന് വിജയമൊരുക്കിയത്.

38.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഉത്തർപ്രദേശ് ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി ഇസബെല്ലും, ഇഷിതയും നിയ നസ്നീനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മാളവിക സാബുവും അനന്യ പ്രദീപും മിന്നി, അണ്ട‍ർ 23 വനിതാ ടി20യിൽ ജമ്മു കശ്മീരിനെ തകര്‍ത്ത് കേരളം; ജയം 27 റണ്‍സിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios