പാക്കിസ്ഥാനുവേണ്ടി വീണ്ടും കളിക്കാന്‍ തയാറെന്ന് മുഹമ്മദ് ആമിര്‍
പാക് ക്രിക്കറ്റ് ബോര്‍ഡ് തലവനായിരുന്ന റമീസ് രാജയെ സര്‍ക്കാര്‍ പുറത്താക്കിയതിന് പിന്നാലെയാണ് പാക്കിസ്ഥാനുവേണ്ടി വീണ്ടും കളിക്കാനുള്ള താല്‍പര്യം ആമിര്‍ അറിയിച്ചിരിക്കുന്നത്.
കറാച്ചി: പാക്കിസ്ഥാനുവേണ്ടി വീണ്ടും കളിക്കാന്‍ തയാറെന്ന മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ടീം മാനേജ്മെന്‍റില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ച് 30കാരനായ ആമിര്‍ 2020ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ മുന്‍ പേസര്‍ വഹാബ് റിയാസും ആമിര്‍ തിരിച്ചുവരവിന് ഒരുങ്ങന്നതായി സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാനുവേണ്ടി വീണ്ടും കളിക്കാന്‍ തയാറാണെന്ന് ആമിര്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
പാക് ക്രിക്കറ്റ് ബോര്‍ഡ് തലവനായിരുന്ന റമീസ് രാജയെ സര്‍ക്കാര്‍ പുറത്താക്കിയതിന് പിന്നാലെയാണ് പാക്കിസ്ഥാനുവേണ്ടി വീണ്ടും കളിക്കാനുള്ള താല്‍പര്യം ആമിര്‍ അറിയിച്ചിരിക്കുന്നത്. അള്ളാഹു ആഗ്രഹിച്ചാല്‍ ഞാന്‍ വീണ്ടും പാക്കിസ്ഥാനുവേണ്ടി കളിക്കും. അതിന് മുന്നോടിയായി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം-ആമിര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് മുമ്പ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും ആമിര്‍ കളിക്കുന്നുണ്ട്. റമീസ് രാജക്ക് പകരം താല്‍ക്കാലിക ചുമതലയേറ്റെടുത്ത നജീം സേഥി തന്‍റെ പരിശീലന കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതില്‍ ആമിര്‍ നന്ദി പറഞ്ഞുവെന്നതും ശ്രദ്ധേയമാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനലുറപ്പിച്ച് ഓസ്ട്രേലിയ, ഇന്ത്യയുടെ സാധ്യതകള്‍ ഇങ്ങനെ
ഇഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പാക്കിസ്ഥാന്‍ 0-3ന്‍റെ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് റമീസ് രാജയെ പാക് ക്രിക്കറ്റ് ബോര്‍ഡ് തലപ്പത്തു നിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പുറത്തിറക്കിയത്. റമീസ് രാജയെ പുറത്താക്കിയതിന് പിന്നാലെ നിരവധി മുന്‍ താരങ്ങളാണ് അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്.
ഒത്തുകളി ആരോപണത്തിന്‍റെ പേരില്‍ അഞ്ച് വര്‍ഷം വിലക്ക് നേരിട്ട ആമിര്‍ തിരിച്ചെത്തിയശേഷം പാക് ക്രിക്കറ്റിന്‍റെ ബൗളിംഗ് കുന്തമുനയായിരുന്നു. എന്നാല്‍ സമീപകാലത്ത് ഷഹീന്‍ ആഫ്രീദി മികവ് കാട്ടിയതിനാല്‍ ആമിറിന്‍റെ അഭാവം പാക് ടീമിനെ കാര്യമായി ബാധിച്ചിരുന്നില്ല.