നിരാശ വേണ്ട, കാത്തിരിക്കുന്നത് വലിയ സര്‍പ്രൈസ്; ഇറാനി ട്രോഫി ടീമില്‍ സഞ്ജുവിനെ ഒഴിവാക്കാനുള്ള കാരണം
ഇഷാന്‍ കിഷന്‍ ഇറാനി ട്രോഫി ടീമിലുള്‍പ്പെട്ടതിനാല്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുണ്ടാവില്ലെന്നും ഉറപ്പാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ അഞ്ച് വരെയാണ് ഇറാനി ട്രോഫി.
മുംബൈ: ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ദുലീപ് ട്രോഫിയില്‍ തിളങ്ങിയിട്ടും മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതില്‍ ആരാധകര്‍ നിരാശരായിരുന്നു. ഇഷാന്‍ കിഷനും ഇന്ത്യൻ ടെസ്റ്റ് ടീമിലുള്ള ധ്രുവ് ജുറെലിനുമായിരുന്നു സെലക്ടര്‍മാര്‍ ഇറാനി ട്രോഫി ടീമില്‍ ഇടം നല്‍കിയത്.
ദുലീപ് ട്രോഫിയില്‍ അവസാന മത്സരത്തില്‍ ശ്രേയസ് അയ്യര്‍ നയിച്ച ഇന്ത്യ ഡിക്കായി വെടിക്കെട്ട് സെഞ്ചുറി നേടിയിട്ടും സഞ്ജുവിനെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്നാണ് ചോദ്യമെങ്കില്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് വലിയ സര്‍പ്രൈസാണെന്നാണ് ഉത്തരം. ഒക്ടോബര്‍ ആറു മുതല്‍ തുടങ്ങുന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉള്‍പ്പെടുത്തനായാണ് ഇറാനി ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. ഇറാനി ട്രോഫിക്കുള്ള മുംബൈ ടീമില്‍ ഇന്ത്യയുടെ ടി20 ടീമിന്‍റെ നായകനായ സൂര്യകുമാര്‍ യാദവിനെയും ഉള്‍പ്പെടുത്തിയിട്ടില്ല.
ഇറാനി ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു, രഹാനെ നായകന്‍; ശ്രേയസ് അയ്യരും പൃഥ്വി ഷായും ടീമില്‍
ഇഷാന്‍ കിഷന്‍ ഇറാനി ട്രോഫി ടീമിലുള്‍പ്പെട്ടതിനാല്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുണ്ടാവില്ലെന്നും ഉറപ്പാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ അഞ്ച് വരെയാണ് ഇറാനി ട്രോഫി. ആറിനാണ് ടി20 പരമ്പര തുടങ്ങുന്നത് എന്നതിനാല്‍ ഇഷാന്‍ കിഷനെ ടി20 ടീമിലുള്‍പ്പെടുത്തില്ലെന്ന് ഉറപ്പാണ്.
ശ്രീലങ്കക്കെതിരെ അവസാനം കളിച്ച രണ്ട് ടി20 മത്സരങ്ങളിലും സഞ്ജു പൂജ്യത്തിന് പുറത്തായെങ്കിലും സഞ്ജുവിന് ഒരു അവസരം കൂടി കൊടുക്കാനാണ് സെലക്ടര്‍മാരുടെ തീരുമാനമെന്ന് കരുതുന്നു. ദുലീപ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ നിന്ന് പരിക്ക് മൂലം വിട്ടു നിന്ന ഇഷാന്‍ കിഷന്‍റെ ഫിറ്റ്നെസും സെലക്ടര്‍മാര്‍ നിരീക്ഷിക്കും. റിഷഭ് പന്ത് ടി20 ടീമിലെ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറായോ സ്പെഷലിസ്റ്റ് ബാറ്ററായോ ടീമിലേക്ക് പരിഗണിക്കുമെന്നാണ് കരുതുന്നത്. ഇഷാന്‍ കിഷനെ ടെസ്റ്റില്‍ റിഷഭ് പന്തിന്‍റെ ബായ്ക്ക് അപ്പായും സഞ്ജുവിനെ ടി20യില്‍ ബായ്ക്ക് അപ്പായും പരിഗണിക്കാനാണ് സാധ്യത.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ, ആ 3 താരങ്ങള്‍ക്ക് ഇടമുണ്ടാകില്ല
രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ സഞ്ജുവിന് മധ്യനിരയില്‍ ഇടം ലഭിക്കുക അസാധ്യമാകില്ലെന്നാണ് വിലയിരുത്തല്‍. റിഷഭ് പന്ത് പ്ലേയിംഗ് ഇലവനില്‍ കളിച്ചാലും സഞ്ജുവിനെ ബാറ്റാറിയ നാലാം നമ്പറില്‍ കളിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. അതുകൊണ്ടാണ് സെലക്ടര്‍മാര്‍ ദുലീപ് ട്രോഫിയില്‍ സെഞ്ചുറി നേടിയിട്ടും ഇറാനി ട്രോഫി ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയത്. റിഷഭ് പന്തിന് ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചാല്‍ സഞ്ജുവാകും ടീമിന്‍റെ പ്രധാന വിക്കറ്റ് കീപ്പര്‍.