ആർത്തുവിളിച്ച് കേരളം! തിരക്ക് മാറ്റി വീഡിയോ കോളിലെ ആളെ കാട്ടി കോലി, പിന്നെ പറയാനുണ്ടോ; കയ്യടിമേളം
ഇന്ത്യന്‍ താരങ്ങള്‍ ഓരോരുത്തരായി പുറത്ത് കാത്തു നിന്ന ടീം ബസിലേക്ക് കയറിയപ്പോള്‍ കളിക്കാരെ പേരെടുത്ത് വിളിച്ച് ആരാധകര്‍ ആവേശം പ്രകടമാക്കി. ഫോണില്‍ സംസാരിച്ചുകൊണ്ട് എത്തിയ കോലി ബസില്‍ കയറിയ ശേഷം സീറ്റിലിരുന്ന് സംസാരം തുടര്‍ന്നു.
തിരുവനന്തപുരം: തിരുവനന്തപുരം: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ടി20 പരമ്പരയില്‍1-0ന് മുന്നിലെത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു തിരുവനന്തപുരത്തെ കാണികള്‍. തങ്ങളുടെ ഇഷ്ടതാരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗ് വെടിക്കെട്ട് അവര്‍ക്ക് വിരുന്നായി.
മത്സരത്തിനിടെ കോലിയും രോഹിത്തും സൂര്യയുമെല്ലാം ബൗണ്ടറിക്ക് അരികെയെത്തുമ്പോള്‍ ആരാധകരുടെ ആര്‍പ്പുവിളിക്ക് കനമേറിയിരുന്നു. ഇന്നലെ മത്സരശേഷം ടീം ബസില്‍ ഹോട്ടല്‍ മുറിയിലേക്ക് മടങ്ങിയ ഇന്ത്യന്‍ താരങ്ങലെ യാത്ര അയക്കാനും ഒരു നോക്ക് കാണാനുമായി മത്സരം കഴിഞ്ഞും നൂറ് കണക്കിനാളുകളാണ് സ്റ്റേഡിയത്തിന് പുറത്ത് കാത്തു നിന്നത്.
കനത്ത സുരക്ഷയിലും കാര്യവട്ടത്ത് രോഹിത്തിന്‍റെ കാലില്‍ തൊട്ട് ആഗ്രഹം സാക്ഷാത്കരിച്ച് ആരാധകന്‍
ഇന്ത്യന്‍ താരങ്ങള്‍ ഓരോരുത്തരായി പുറത്ത് കാത്തു നിന്ന ടീം ബസിലേക്ക് കയറിയപ്പോള്‍ കളിക്കാരെ പേരെടുത്ത് വിളിച്ച് ആരാധകര്‍ ആവേശം പ്രകടമാക്കി. ഫോണില്‍ സംസാരിച്ചുകൊണ്ട് എത്തിയ കോലി ബസില്‍ കയറിയ ശേഷം സീറ്റിലിരുന്ന് സംസാരം തുടര്‍ന്നു. ഇതിനിടെ പുറത്ത് കോലി...കോലി എന്ന് ആരാകര്‍ ഉച്ചത്തില്‍ വിളിച്ചു. അപ്പോള്‍ വീഡിയോ കോളില്‍ വിളിക്കുന്ന ആളെ ബസിന്‍റെ ജനാലയിലൂടെ കോലി ആരാധകര്‍ക്ക് കോലി കാട്ടിക്കൊടുത്തു. ബോളിവുഡ് നടിയും കോലിയുടെ ഭാര്യയുമായ അനുഷ്കയായിരുന്നു അത്. അതുകൂടി കണ്ടതോടെ ആരാധരുടെ ആരവത്തിന് ശക്തി കൂടി. ചിരിയായിരുന്നു കോലിയുടെ പ്രിതകരണം.
ഇന്നലത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തപ്പോള്‍ സൂര്യകുമാര്‍ യാദവിന്‍റെയും കെ എല്‍ രാഹുലിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ അനായാസം മറികടന്നു. രോഹിത് ശര്‍മ പൂജ്യത്തിനും കോലി മൂന്നും റണ്‍സെടുത്ത് തുടക്കത്തിലെ മടങ്ങിയത് കാണികളെ നിരാശരാക്കിയെങ്കിലും സൂര്യകുമാറിന്‍റെ ബാറ്റിംഗും അര്‍ഷ്ദീപിന്‍റെ ബൗളിംഗും അവര്‍ക്ക് വിരുന്നായി.