ടി20 ലോകകപ്പിന് ഇനി 10 നാള്‍; മത്സരങ്ങള്‍ കാണാന്‍ ഈ വഴികള്‍, ഇന്ത്യന്‍ സമയം
ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സാണ് മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. യുകെയില്‍ സ്കൈ സ്പോര്‍ട്സും ഓസ്ട്രേലിയയില്‍ ഫോക്സ് സ്പോര്‍ട്സും കയോയും മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും. അമേരിക്കയില്‍ വില്ലോ ടിവിയും ഇഎസ്‌പിഎന്‍ പ്ലസും മത്സരങ്ങള്‍ സംപ്രേഷണം ചെയ്യും.ഇന്ത്യയില്‍ മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണം ഹോട്‌സ്റ്റാറിലൂടെ കാണാം.
മെല്‍ബണ്‍: ടി20 ലോകകപ്പിന് ഇനി 10 നാള്‍ കൂടി. 16ന് സൂപ്പര്‍ 12ലേക്കുള്ള യോഗ്യതാ പോരാട്ടത്തോടെയാണ് ടൂര്‍ണമെന്‍റ് തുടങ്ങുക. ഇന്ത്യ അടക്കം എട്ടു ടീമുള്‍ സൂപ്പര്‍ 12ലേക്ക് നേരിട്ട് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും അടക്കം എട്ടു ടീമുകള്‍ യോഗ്യതാ പോരാട്ടം കളിച്ച് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടണം. യോഗ്യതാ പോരാട്ടങ്ങളില്‍ ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സൂപ്പര്‍ 12ല്‍ എത്തുക.
22ന് കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡ്-ഓസ്ട്രേലിയ മത്സരത്തോടെയാണ് സൂപ്പര്‍ 12 പോരാട്ടം തുടങ്ങുക. 23നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം.
മത്സരം കാണാനുള്ള വഴികള്‍
ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സാണ് മത്സരങ്ങളുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. യുകെയില്‍ സ്കൈ സ്പോര്‍ട്സും ഓസ്ട്രേലിയയില്‍ ഫോക്സ് സ്പോര്‍ട്സും കയോയും മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും. അമേരിക്കയില്‍ വില്ലോ ടിവിയും ഇഎസ്‌പിഎന്‍ പ്ലസും മത്സരങ്ങള്‍ സംപ്രേഷണം ചെയ്യും.ഇന്ത്യയില്‍ മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണം ഹോട്‌സ്റ്റാറിലൂടെ കാണാം.
ഇന്ത്യന്‍ സമയം
യോഗ്യതാ പോരാട്ടങ്ങള്‍ ഇന്ത്യന്‍ സമയം രാവിലെ 9.30നും ഉച്ചക്ക് 1.30നുമാണ് തുടങ്ങുക. സൂപ്പര്‍ 12ലെ ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് പോരാട്ടം ഇന്ത്യന്‍ർ സമയം ഉച്ചക്ക് 12.30ന് തുടങ്ങും. എന്നാല്‍ സൂപ്പര്‍ 12ലെ ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാന്‍ മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 4.30നെ തുടങ്ങു.
23ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഉച്ചക്ക് 1.30ന് തുടങ്ങും. സൂപ്പര്‍ 12ലെ ഇന്ത്യയുടെ രണ്ടാം മത്സരം ഉച്ചക്ക് 12.30ന് തുടങ്ങും. യോഗ്യതാ മത്സരം ജയിച്ചെത്തുന്ന ടീമുമായാണ് രണ്ടാം മത്സരം. ഭൂരിഭാഗം മത്സരങ്ങളും രാവിലെ 9.30നും ഉച്ചക്ക് 1.30നും തുടങ്ങഉമ്പോള്‍ അപൂര്‍വം മത്സരങ്ങള്‍ മാത്രം രാവിലെ 8.30നും ഉച്ചക്ക് 12.30നും വൈകിട്ട് ന. 4.30നും നടക്കും.