Asianet News MalayalamAsianet News Malayalam

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് നാളെ മുതല്‍, ഇന്ത്യൻ സമയം, മത്സരം സൗജന്യമായി കാണാനുള്ള വഴികള്‍

വിരാട് കോലിയും രോഹിത് ശര്‍മയും കെ എല്‍ രാഹുലും റിഷഭ് പന്തും ജസ്പ്രീത് ബുമ്രയും അടക്കം മുന്‍നിര താരങ്ങളെല്ലാം ഗ്രൗണ്ടിലിറങ്ങുമ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനല്‍ സാധ്യത ഉയര്‍ത്തുക എന്നത് കൂടി ഇന്ത്യയുടെ ലക്ഷ്യമാണ്.

When and Where to watch the LIVE telecast of India vs Bangladesh first Test, Live Streaming Details, Match Timings
Author
First Published Sep 18, 2024, 5:00 PM IST | Last Updated Sep 18, 2024, 5:30 PM IST

ചെന്നൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്ക് നാളെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ തുടക്കമാകും. രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റാണ് നാളെ തുടങ്ങുന്നത്. ഗൗതം ഗംഭീര്‍ പരിശീലകനായശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയും കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയുമാണിത്. കഴിഞ്ഞ മാര്‍ച്ചില്‍ ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഇന്ത്യ അവസാനം ടെസ്റ്റ് മത്സരം കളിച്ചത്.

കഴിഞ്ഞ ഒരു ദശകത്തിനിടെ നാട്ടില്‍ കളിച്ച ടെസ്റ്റുകളില്‍ 40 എണ്ണം ഇന്ത്യ ജയിച്ചപ്പോള്‍ നാലെണ്ണം മാത്രമാണ് തോറ്റത്. എതിരാളികളായ ബംഗ്ലാദേശ് പാകിസ്ഥാനില്‍ പരമ്പര തൂത്തുവാരിയെങ്കിലും ഇന്ത്യയില്‍ ഇതുവരെ ടെസ്റ്റ് വിജയം നേടാനായിട്ടില്ല. ഇന്ത്യയില്‍ കളിച്ച 13 ടെസ്റ്റുകളില്‍ 11ലും ബംഗ്ലാദേശ് തോറ്റപ്പോള്‍ രണ്ടെണ്ണത്തില്‍ സമനില നേടാനായത് മാത്രമാണ് സന്ദര്‍ശകരുടെ വലിയ നേട്ടം.

ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലക സ്ഥാനം ഒഴിഞ്ഞു, റിക്കി പോണ്ടിംഗിന് ഐപിഎല്ലില്‍ പുതിയ ചുമതല; ഇനി പഞ്ചാബ് പരിശീലകൻ

വിരാട് കോലിയും രോഹിത് ശര്‍മയും കെ എല്‍ രാഹുലും റിഷഭ് പന്തും ജസ്പ്രീത് ബുമ്രയും അടക്കം മുന്‍നിര താരങ്ങളെല്ലാം ഗ്രൗണ്ടിലിറങ്ങുമ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനല്‍ സാധ്യത ഉയര്‍ത്തുക എന്നത് കൂടി ഇന്ത്യയുടെ ലക്ഷ്യമാണ്. അതേസമയം പാകിസ്ഥാനില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരിയെത്തുന്ന ബംഗ്ലാദേശ് ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലാണ്. ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങി എതിരാളികളെ പൂട്ടാനായിരിക്കും ഇന്ത്യ ശ്രമിക്കുക. ഷാക്കിബ് അല്‍ ഹസനും മെഹ്ദി ഹസന്‍ മിറാസും അടക്കമുള്ള സ്പിന്നര്‍മാര്‍ ബംഗ്ലാദേശ് നിരയിലുമുണ്ടെന്നത് ഇന്ത്യക്ക് തലവേദനയാകും.

മത്സരം എപ്പോള്‍

ഇന്ത്യൻ സമയം രാവിലെ 9.30നായിരിക്കും മത്സരം ആരംഭിക്കുക. 11.30ന് ആദ്യ സെഷന്‍ പൂര്‍ത്തിയാക്കി ലഞ്ചിന് പിരിയും. 12.10ന് തുടങ്ങുന്ന രണ്ടാം സെഷന്‍ രണ്ട് മണിക്ക് ചായക്ക് പിരിയും. 2.20 മുതല്‍ 4.30വരെയായിരിക്കും പിന്നീട് മത്സരം നടക്കും.

ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സ് അതാണ്, കോലിയെ മുന്നിലിരുത്തി ഗൗതം ഗംഭീറിന്‍റെ പ്രശംസ

സൗജന്യമായി കാണാനുള്ള വഴികള്‍

ഇന്ത്യയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം കാണാൻ കഴിയും. ജിയോ സിനിമയില്‍ മത്സം സൗജന്യമായി ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios