ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര, പെര്‍ത്തില്‍ ആദ്യ ടെസ്റ്റ് തുടങ്ങുക ഇന്ത്യൻ സമയം 7.50ന്, മത്സരസമയം അറിയാം
ഈ മാസം 22ന് പെര്‍ത്തില്‍ ആണ് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കായുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്.
പെര്‍ത്ത്: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആവേശപ്പോരാട്ടങ്ങള്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ടെസ്റ്റ് പരമ്പരക്കായി ഇന്ത്യൻ ടീം അംഗങ്ങള്‍ സംഘങ്ങളായാണ് ഓസ്ട്രേലിയയില്‍ എത്തുന്നത്. വിരാട് കോലി അടക്കമുള്ള താരങ്ങളുടെ ആദ്യ സംഘം ഓസ്ട്രേലിയയില്‍ എത്തിക്കഴിഞ്ഞു.
ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്കയുണ്ട്. ഇന്ത്യയില്‍ ടിവിയില്‍ സ്റ്റാര്‍ സ്പോര്‍ട്സും ലൈവ് സ്ട്രീമിംഗില്‍ ഡിസ്നി+ ഹോട്സ്റ്റാറിലുമാണ് മത്സരങ്ങൾ കാണാനാകുക. സാധാരണഗതിയില്‍ ഓസ്ട്രേലിയിലെ മത്സരങ്ങള്‍ ഇന്ത്യൻ സമയം പുലര്‍ച്ചെ ആരംഭിക്കുമെങ്കിലും ഇത്തവണ ഇന്ത്യൻ ആരാധകർക്ക് കുറച്ചുകൂടി സൗകര്യപ്രദമാണ് മത്സരസമയം എന്നൊരു പ്രത്യേകതയുണ്ട്.
ഈ മാസം 22ന് പെര്‍ത്തില്‍ ആണ് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കായുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. പ്രാദേശിക സമയ 10.20നും ഇന്ത്യൻ സമയം രാവിലെ 7.50നുമാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുക എന്നതിനാല്‍ ഇന്ത്യൻ ആരാധകര്‍ക്ക് പുലര്‍ച്ചെ കളി കാണാന്‍ എഴുന്നേല്‍ക്കേണ്ട കാര്യമില്ല.
ആദ്യ ടെസ്റ്റിനുശേഷം ഡിസംബര്‍ ഒന്നുമുതല്‍ ഓസ്ട്രേലിയന്‍ പ്രൈമിനിസ്റ്റേഴ്സ് ഇലവനുമായി ഇന്ത്യ ദ്വിദിന പരിശീലന മത്സരത്തില്‍ കളിക്കു. കാന്‍ബറയിലെ മനൗക ഓവലിലാണ് പരിശീലന മത്സരം. ഈ മത്സരം തുടങ്ങുന്നത് ഇന്ത്യൻ സമയം രാവിലെ 9.30നാണ്.
ഡിസംബര്‍ ആറു മുതല്‍ അഡ്‌ലെയ്ഡ് ഓവലിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ഡേ നൈറ്റ് ടെസ്റ്റായതിനാല്‍ ഈ മത്സരം ഇന്ത്യൻ സമയം രാവിലെ 9.30ന്(പ്രാദേശിക സമയം ഉച്ചക്ക് 2.30) ആണ് ആരംഭിക്കുക. ഡിസംബര്‍ 14 മുതല്‍ ബ്രിസേബേനിലെ ഗാബയിലാണ് മൂന്നാം ടെസ്റ്റ്. ഈ മത്സരം ഇന്ത്യൻ സമയം രാവിലെ 5.50നാണ് തുടങ്ങുക. മെല്‍ബണില്‍ ഡിസംബര്‍ 26 മുതലാണ് ബോക്സിംഗ് ഡേ ടെസ്റ്റ്. ഈ മത്സരവും ഇന്ത്യൻ സമയം രാവിലെ 5.50ന് ആരംഭിക്കും.
ചാമ്പ്യൻസ് ട്രോഫി: കടുത്ത തീരുമാനവുമായി പാകിസ്ഥാന്‍; ടൂര്‍ണമെന്‍റ് തന്നെ ബഹിഷ്കരിക്കാന്‍ നീക്കം
ജനുവരി മൂന്ന് മതുല്‍ സിഡ്നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റിന് തുടക്കമാകു. ഇന്ത്യൻ സമയം രാവിലെ 5 മണി മുതലാണ് മത്സരം ആരംഭിക്കുക. 1990നു ശേഷം ആദ്യമായാണ് ഇന്ത്യയും ഓസ്ട്രേലിയയും അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ രണ്ട് തവണയും ഓസ്ട്രേലിയയില്‍ പരമ്പര നേടി ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക