മത്സരം കാണാൻ പുലർച്ചെ എഴുന്നേല്‍ക്കേണ്ട; ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് തുടങ്ങുന്ന സമയം, കാണാനുള്ള വഴികൾ
ഡേ നൈറ്റ് ടെസ്റ്റില്‍ ടോസ്‍ നിര്‍ണായക ഘടകമാണ്. പിങ്ക് ബോളില്‍ നാലാം ഇന്നിംഗ്സ് ബാറ്റ് ചെയ്യുക എന്നത് വലിയ വെല്ലുവിളി ആയതിനാല്‍ ടോസ് നേടുന്നവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയി ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് നാളെ അഡ്‌ലെയ്ഡില്‍ തുടക്കമാവും. പരമ്പരയിലെ ഏക ഡേ നൈറ്റ് ടെസ്റ്റാണിത്. പെര്‍ത്ത് ടെസ്റ്റില്‍ 295 റണ്‍സിന്‍റെ ആധികാരിക വിജയവുമായി എത്തുന്ന ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്.
2020-21 പരമ്പരയില്‍ ഇതേവേദിയില്‍ കളിച്ച ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ വെറും 36 റണ്‍സിന് ഓള്‍ ഔട്ടായതിന്‍റെ ഓര്‍മകള്‍ ഇന്ത്യൻ ടീമിനെയും ആരാധകരെയും വേട്ടയാടുന്നുണ്ടാവും. ഡേ നൈറ്റ് ടെസ്റ്റില്‍ ടോസ്‍ നിര്‍ണായക ഘടകമാണ്. പിങ്ക് ബോളില്‍ നാലാം ഇന്നിംഗ്സ് ബാറ്റ് ചെയ്യുക എന്നത് വലിയ വെല്ലുവിളി ആയതിനാല്‍ ടോസ് നേടുന്നവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ആദ്യ രണ്ട് ദിവസങ്ങളില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെങ്കിലും അവസാന ദിവസങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് മികച്ച ടേണും ബൗണ്‍സും കിട്ടുന്നതാണ് ചരിത്രം.
മുഷ്താഖ് അലി ട്രോഫി: രഹാനെ വെടിക്കെട്ടില്‍ ആന്ധ്രയെ വീഴ്ത്തി മുംബൈ ക്വാര്‍ട്ടറില്‍, കേരളം പുറത്ത്
പെര്‍ത്തിലെ അപ്രതീക്ഷിത തോല്‍വിക്ക് പകരം വീട്ടാനാണ് ഓസീസ് ഇറങ്ങുന്നത്. പെര്‍ത്തില്‍ കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ ടീമിലെ പടലപ്പിണക്കത്തെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നെങ്കിലും ഓസീസ് ക്യാപ്റ്റവ്‍ പാറ്റ് കമിന്‍സ് അതെല്ലാം നിഷേധിച്ചിരുന്നു.
മത്സരം ഇന്ത്യൻ സമയം എപ്പോള്‍
ഡേ നൈറ്റ് മത്സരനാതിനാല്‍ ഇന്ത്യയിലെ ആരാധകര്‍ക്ക് പുലര്‍ച്ചെ എഴുന്നേറ്റ് മത്സരം കാണാന്‍ ഇരിക്കേണ്ടതില്ല. ഇന്ത്യയില്‍ ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുന്ന രാവിലെ 9.30ന് തന്നെയാണ് അഡ്‌ലെയ്ഡ് ടെസ്റ്റും തുടങ്ങുക. ഒമ്പത് മണിക്ക് മത്സരത്തിന് ടോസിടും .
മത്സരം കാണാനുള്ള വഴികള്‍
ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ഡിസ്നി+ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.
ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ: ഉസ്മാൻ ഖവാജ, നഥാൻ മക്‌സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്.
ഇന്ത്യ സാധ്യതാ ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹർഷിത് റാണ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക