സ്മൃതി മന്ദാന നല്‍കിയ തുടക്കം ഏറ്റെടുത്ത് മധ്യനിര! വിന്‍ഡീസിനെതിരെ 300 കടന്ന് ഇന്ത്യ

മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സ്മൃതി - പ്രതിക സഖ്യം 110 റണ്‍സ് ചേര്‍ത്തു.

west indies womens need huge total to win against indian women in first odiC

വഡോദര: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കൂറ്റന്‍ സ്‌കോര്‍. വഡോദര, കൊടാംബി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചെടുത്തത്. 102 പന്തില്‍ 91 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ടോപ് സകോറര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വേണ്ടി ഹര്‍ലീന്‍ ഡിയോള്‍ (44), പ്രതിക റാവല്‍ (40), ഹര്‍മന്‍പ്രീത് കൗര്‍ (34), ജമീമ റോഡ്രിഗസ് (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സെയ്ദാ ജെയിംസ് വിന്‍ഡീസിന് വേണ്ടി അഞ്ച് വിക്കറ്റ് നേടി.

മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സ്മൃതി - പ്രതിക സഖ്യം 110 റണ്‍സ് ചേര്‍ത്തു. ഒന്നാം അരങ്ങേറ്റമത്സരം കളിക്കുന്ന പ്രതിക താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. പ്രതിരോധത്തിലൂന്നിയാണ് താരം കളിച്ചത്. 69 പന്തുള്‍ നേരിട്ട താരം 40 റണ്‍സാണ് നേടിയത്. നാല് ബൗണ്ടറികളാണ് ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. പിന്നീട് ഹര്‍ലീനൊപ്പം 50 റണ്‍സ് കൂടി ഇന്ത്യന്‍ ടോട്ടലിനൊപ്പം ചേര്‍ത്ത് സ്മൃതി മടങ്ങി. 13 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. സെയ്ദ ജെയിംസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ ഹര്‍ലീന്‍, അര്‍ധ സെഞ്ചുറിക്ക് ആറ് റണ്‍ അകലെ വീണു. ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. 

മോശം പ്രകടനത്തിന് കാരണം താരങ്ങള്‍! ബ്ലാസ്റ്റേഴ്‌സിനെതിരെ ഐ എം വിജയന്‍

42-ാം ഓവറില്‍ ഹര്‍മന്‍പ്രീത് റണ്ണൗട്ടായി. റിച്ചാ ഘോഷിന് (26) അധികനേരം മുന്നോട്ട് പോകാന്‍ സാധിച്ചില്ല. പിന്നീടെത്തിയ സൈമ ഠാക്കൂര്‍ (4), തിദാസ് സദു (4), രേണുക സിംഗ് (0) എന്നിവര്‍ വേഗത്തില്‍ മടങ്ങി. ദീപ്തി ശര്‍മ (14), പ്രിയ മിശ്ര (1) പുറത്താവാതെ നിന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

വെസ്റ്റ് ഇന്‍ഡീസ്: ഹെയ്ലി മാത്യൂസ് (ക്യാപ്റ്റന്‍), ക്വിയാന ജോസഫ്, ഷെമൈന്‍ കാംബെല്ലെ (വിക്കറ്റ് കീപ്പര്‍), ഡിയാന്ദ്ര ഡോട്ടിന്‍, റഷാദ വില്യംസ്, സൈദ ജെയിംസ്, ഷബിക ഗജ്നബി, ആലിയ അല്ലെയ്ന്‍, ഷാമിലിയ കോണല്‍, അഫി ഫ്‌ലെച്ചര്‍, കരിഷ്മ റാംഹാരക്ക്.

ഇന്ത്യ: സ്മൃതി മന്ദാന, പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, സൈമ താക്കൂര്‍, ടിറ്റാസ് സാധു, പ്രിയ മിശ്ര, രേണുക താക്കൂര്‍ സിംഗ്.

Latest Videos
Follow Us:
Download App:
  • android
  • ios