വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് ടോസ് നഷ്ടം; മിന്നു ഇന്നും പുറത്ത്, സജന ടീമില്‍

മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളുട പരമ്പരയില്‍ ഇരു ടീമുകളും 1-1 ഒപ്പത്തിനൊപ്പമാണ്. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍, രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് ജയിക്കുകയായിയിരുന്നു.

west indies women won the toss against india women in third t20

നവി മുംബൈ: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളുട പരമ്പരയില്‍ ഇരു ടീമുകളും 1-1 ഒപ്പത്തിനൊപ്പമാണ്. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍, രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് ജയിക്കുകയായിയിരുന്നു.

ഇന്ത്യ: സ്മൃതി മന്ദാന, ഉമാ ചേത്രി, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, സജീവന്‍ സജന, രാധാ യാദവ്, സൈമ താക്കൂര്‍, ടിറ്റാസ് സാധു, രേണുക താക്കൂര്‍ സിംഗ്.

വെസ്റ്റ് ഇന്‍ഡീസ്: ഹെയ്‌ലി മാത്യൂസ് (ക്യാപ്റ്റന്‍), ക്വിയാന ജോസഫ്, ഷെമൈന്‍ കാംബെല്ലെ (വിക്കറ്റ് കീപ്പര്‍), ഡിയാന്ദ്ര ഡോട്ടിന്‍, ചിനെല്ലെ ഹെന്റി, ഷാബിക ഗജ്‌നബി, അഫി ഫ്ലെച്ചര്‍, സൈദ ജെയിംസ്, മാന്‍ഡി മാംഗ്രു, കരിഷ്മ റാംഹരക്ക്, ഷാമിലിയ കോണല്‍.

അടിയും വഴക്കും വേണ്ട, ഐസിസി തീരുമാനമെടുത്തു! ഇന്ത്യ പാകിസ്ഥാനിലേക്കുമില്ല, പാകിസ്ഥാന്‍ ഇന്ത്യയിലേക്കുമില്ല

മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യയും വിന്‍ഡീസും തമ്മില്‍ കളിക്കുന്നത്. ടി20 മത്സരങ്ങള്‍ നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലും ഏകദിനങ്ങള്‍ വഡോദരയിലുമാണ് നടക്കുക. എല്ലാ മത്സരങ്ങളും വൈകിട്ട് ഏഴിന് ആരംഭിക്കും. ആദ്യ ഏകദിനം 22ന് ആരംഭിക്കും. 24ന് രണ്ടാം ഏകദിനവും 27 അവസാന ഏകദിനവും കളിക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. സജന ടി20 ടീമില്‍ മാത്രമാണ് ഇടം നേടിയത്. മിന്നു രണ്ട് ടീമിലുമെത്തി.

15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മോശം ഫോമിലുള്ള ഓപ്പണര്‍ ഷെഫാലി വര്‍മയെ ഒരു ടീമിലേക്കും പരിഗണിച്ചിട്ടില്ല. ഷെഫാലി ഓസീസിനെതിരേയും കളിച്ചിരുന്നില്ല. അരുന്ധതി റെഡ്ഡിയും പുറത്തായി. പരിക്കിനെ തുടര്‍ന്ന് ശ്രേയങ്ക പാട്ടീല്‍, യഷ്ടിക ഭാട്ടിയ, പ്രിയ പൂനിയ എന്നിവരെ ടീമീലേക്ക് പരിഗണിച്ചില്ല. നന്ദിനി കശ്യപ്പ്, രാഘ്വി ബിഷ്ട് എന്നിവര്‍ ടി20 ടീമിലെ പുതുമുഖങ്ങളാണ്. പ്രതീക റാവല്‍ ഏകദിനത്തിലേക്കും ആദ്യ വിളിയെത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios