സജന സജീവന്‍ നിരാശപ്പെടുത്തി, സ്മൃതി മന്ദാനക്ക് അര്‍ധ സെഞ്ചുറി! വിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍
മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറില്‍ തന്നെ ഉമ ചേത്രിയുടെ (4) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മൂന്നാമതെത്തിയ ജമീമ റോഡ്രിഗസിന് (13) തിളങ്ങാനായില്ല.
നവി മുംബൈ: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ രണ്ടാം ടി20യില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ വനിതകള്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍. നവി മുംബൈ ഡിവൈ പാട്ടീല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ (41 പന്തില്‍ 62) ഇന്നിംഗ്‌സിന്റെ കരുത്തില്‍ 159 റണ്‍സ്് അടിച്ചെടുത്തു. റിച്ചാ ഘോഷ് (17 പന്തില്‍ 32) നിര്‍ണായക സംഭവാന നല്‍കി. മലയാളി താരം സജന സജീവന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ നിലവില്‍ 1-0ത്തിന് മുന്നിലാണ്.
മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറില്‍ തന്നെ ഉമ ചേത്രിയുടെ (4) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മൂന്നാമതെത്തിയ ജമീമ റോഡ്രിഗസിന് (13) തിളങ്ങാനായില്ല. അരങ്ങേറ്റക്കാരി രാഘ്‌വി ബിസ്റ്റ് (5) നിരാശപ്പെടുത്തി. ഇതോടെ 8.1 ഓവറില്‍ മൂന്നിന് 48 എന്ന നിലയിലായി ഇന്ത്യ. പിന്നീട് ദീപ്തി ശര്‍മ (17) - സ്മൃതി സഖ്യം 56 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും. എന്നാല്‍ 14-ാം ഓവറില്‍ മന്ദാന പുറത്തായി. 41 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും ഒമ്പത് ഫോറും നേടി. വൈകാതെ ദീപ്തി റണ്ണൗട്ടാവുകയും ചെയ്തു.
മുംബൈയെ ശ്രേയസ് നയിക്കും! പൃഥ്വിയും രഹാനെയും ടീമിലില്ല; വിജയ് ഹസാരെ ട്രോഫിക്കുള്ള ടീം അറിയാം
തുടര്‍ന്ന് സജന ക്രീസിലേക്ക്. എന്നാല്‍ മൂന്ന് പന്ത് മാത്രമായിരുന്നു വയനാട്ടുകാരിക്ക് ആയുസ്. അഫി ഫ്‌ളെച്ചറുടെ പന്തില്‍ വിക്കറ്റിന്് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. രാധ യാദവ് (7), സൈമ താക്കൂര്‍ (6) എന്നിവരും വന്നതുപോലെ മടങ്ങി. ഇതിനിടെ റിച്ച പുറത്തെടുത്ത പ്രകടനം സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചു. 17 പന്തുകള്‍ നേരിട്ട താരം ആറ് ഫോറുകള്‍ നേടിയിരുന്നു. തിദാസ് സധു (1), രേണുക സിംഗ് (4) പുറത്താവാതെ നിന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പരിക്കിനെ തുടര്‍ന്ന് ഇന്ന് കളിക്കുന്നില്ല. പകരം രാഘ്‌വി ബിസ്റ്റ് ടീമിലെത്തി. മലയാളി താരം മിന്നു മണിക്ക് ഇന്നും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
വെസ്റ്റ് ഇന്‍ഡീസ്: ഹെയ്ലി മാത്യൂസ് (ക്യാപ്റ്റന്‍), ക്വാന ജോസഫ്, ഷെമൈന്‍ കാംബെല്ലെ (വിക്കറ്റ് കീപ്പര്‍), ഡിയാന്ദ്ര ഡോട്ടിന്‍, ചിനെല്ലെ ഹെന്റി, നെറിസ ക്രാഫ്റ്റണ്‍, ഷാബിക ഗജ്നബി, സൈദ ജെയിംസ്, അഷ്മിനി മുനിസാര്‍, അഫി ഫ്‌ലെച്ചര്‍, കരിഷ്മ റാംഹരക്ക്.
ഇന്ത്യ: സ്മൃതി മന്ദാന (ക്യാപ്റ്റന്‍), ഉമാ ചേത്രി, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), രാഘ്‌വി ബിസ്റ്റ്, സജീവന്‍ സജന, ദീപ്തി ശര്‍മ, രാധാ യാദവ്, സൈമ താക്കൂര്‍, ടിറ്റാസ് സാധു, രേണുക താക്കൂര്‍ സിംഗ്.