ടി20 ലോകകപ്പ്: വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു, റസലും നരെയ്നുമില്ല

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ റസല്‍ വിന്‍ഡീസ് ടീമിന്‍റെ ഭാഗമായിരുന്നു. എന്നാല്‍ പിന്നീട് ദേശീയ ടീമിനായി കളിക്കാതെ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളില്‍ സജീവമായ റസലിനും നരെയ്നുമെതിരെ വിന്‍ഡീസ് പരിശീലകനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും നേരത്തെ രംഗത്തുവന്നിരുന്നു.

West Indies announce 15-man squad for T20 World Cup 2022

ആന്‍റിഗ്വ: ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ആന്ദ്രെ റസല്‍ ടീമിലില്ല. നിക്കോളാസ് പുരാന്‍ നയിക്കുന്ന ടീമില്‍ റൊവ്‌മാന്‍ പവല്‍ ആണ് വൈസ് ക്യാപ്റ്റന്‍.

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ റസല്‍ വിന്‍ഡീസ് ടീമിന്‍റെ ഭാഗമായിരുന്നു. എന്നാല്‍ പിന്നീട് ദേശീയ ടീമിനായി കളിക്കാതെ വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളില്‍ സജീവമായ റസലിനും നരെയ്നുമെതിരെ വിന്‍ഡീസ് പരിശീലകനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും നേരത്തെ രംഗത്തുവന്നിരുന്നു. കെയ്റോണ്‍ പൊള്ളാര്‍ഡ് ഡ്വയിന്‍ ബ്രാവോ എന്നിവര്‍ വിരമിക്കുകയും റസലിനെയും നരെയ്നെയും ഒഴിവാക്കുകയും ചെയ്തതോടെ സുവര്‍ണ തലമുറ താരങ്ങളില്ലാതെയാണ് ഇത്തവണ വിന്‍ഡീസ് ലോകകപ്പിനിറങ്ങുന്നത്.

ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കണം, വിവാഹ കരാറിലെ വരന്‍റെ നിബന്ധന കണ്ട് അമ്പരന്ന് യുവതി

വെടിക്കെട്ട് ഓപ്പണര്‍ എവിന്‍ ലൂയിസ് ടീമില്‍ തിരിച്ചെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. കഴിഞ്ഞവര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ കളിച്ചശേഷം ആദ്യമായാണ് ലൂയിസ് വീണ്ടും വിന്‍ഡീസ് ടീമിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില് വെസ്റ്റ് ഇന്ഡീസ് സൂപ്പര്‍ 12 റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

അടുത്ത മാസം ഓസ്ട്രേലിയയില്‍ തുടങ്ങുന്ന ടി20 ലോകകപ്പിലെ സൂപ്പര്‍ 12 റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടാനാവിതിരുന്ന വിന്‍ഡീസിന് യോഗ്യത മത്സരം കളിച്ചേ സൂപ്പര്‍ 12ല്‍ എത്താനാവു. ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ രണ്ട് ടി20 മത്സരങ്ങളിലും വെസ്റ്റ് ഇന്‍ഡീസ് കളിക്കും. ടി20 ലോകകപ്പില്‍ രണ്ട് തവണ കിരീടം നേടിയിട്ടുള്ള ഒരേയൊരു ടീമാണ് വിന്‍ഡീസ്.

മറക്കില്ലൊരിക്കലും, നടന്നടിച്ച കൂറ്റന്‍ സിക്‌സറുകള്‍...; വിരമിച്ച റോബിന്‍ ഉത്തപ്പയ്‌ക്ക് ആശംസാപ്രവാഹം

ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീം: Nicholas Pooran (c), Rovman Powell (vc), Yannic Cariah, Johnson Charles, Sheldon Cottrell, Shimron Hetmyer, Jason Holder, Akeal Hosein, Alzarri Joseph, Brandon King, Evin Lewis, Kyle Mayers, Obed Mccoy, Raymon Reifer, Odean Smith.

Latest Videos
Follow Us:
Download App:
  • android
  • ios