'എടാ ഞങ്ങളോട് രണ്ടാളോട് കളിക്കാന്‍ ആരുണ്ടടാ'; 'കീലേരി ചഹല്‍' വീഡിയോയുമായി സഞ്ജു, സംഭവം വൈറല്‍

'കീലോരി ചഹല്‍ ടൗണില്‍' എന്ന തലക്കെട്ടോടെയാണ് സഞ്ജു സാംസണ്‍ റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്‌തിരിക്കുന്നത്

Watch Yuzvendra Chahal Sanju Samson thug video memorizing Keeleri Achu jje IPL 2023

ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണിന് മുമ്പ് തഗ് വീഡിയോയുമായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലും. 'എന്നോട് കളിക്കാന്‍ ധൈര്യമുണ്ടേല്‍ വാടാ... എടാ ഞങ്ങളോട് രണ്ടാളോട് കളിക്കാന്‍ ആരുണ്ടടാ' എന്ന മാമുക്കോയയുടെ വിഖ്യാതമായ സിനിമാ സംഭാഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് വീഡിയോയില്‍ സഞ്ജുവും ചാഹലും പ്രത്യക്ഷപ്പെടുന്നത്. 'കീലേരി ചഹല്‍ ടൗണില്‍' എന്ന തലക്കെട്ടോടെയാണ് സഞ്ജു സാംസണ്‍ റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്‌തിരിക്കുന്നത്. റീല്‍സ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം സംഭവം ആരാധകര്‍ ഏറ്റെടുത്ത് വൈറലായി. വീഡിയോ കണ്ട് ചഹലിനെ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകര്‍. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നിര്‍ണായക താരങ്ങളാണ് സഞ്ജു സാംസണും യുസ്‌വേന്ദ്ര ചഹലും. കഴിഞ്ഞ തവണ ടീമിനെ ഫൈനലിലെത്തിച്ച ക്യാപ്റ്റനായ സഞ്ജു 17 മത്സരങ്ങളില്‍ 458 റണ്‍സ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തവണത്തെ പര്‍പ്പിള്‍ ക്യാപ് വിന്നറാണ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. ഐപിഎല്‍ 2022 സീസണില്‍ 27 വിക്കറ്റാണ് ചാഹല്‍ വീഴ്‌ത്തിയത്. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ഇരുവര്‍ക്കും ഐപിഎല്‍ 16-ാം സീസണിലെ പ്രകടനം നിര്‍ണായകമാണ്. 

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), യശ്വസി ജയ്‌സ്വാള്‍, അബ്‌‌ദുല്‍ ബാസിത്, മുരുകന്‍ അശ്വിന്‍, രവിചന്ദ്ര അശ്വിന്‍, കെ എം ആസിഫ്, ട്രെന്‍ഡ് ബോള്‍ട്ട്, ജോസ് ബട്‌ലര്‍, കെ സി കാരിയപ്പ, യുസ്‌വേന്ദ്ര ചഹല്‍, ഡൊണോവന്‍ ഫെരൈര, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂരല്‍, ഒബെഡ് മക്കോയ്, ദേവ്‌ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, കുണാല്‍ സിംഗ് റാത്തോഡ്, ജോ റൂട്ട്, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് സെന്‍, ആകാശ് വസിഷ്‌ട്, കുല്‍ദീപ് യാദവ്, ആദം സാംപ, സന്ദീപ് ശര്‍മ്മ.

രാജസ്ഥാന്‍റെ മത്സരക്രമം

എവേ മത്സരത്തോടെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഏപ്രില്‍ രണ്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഏപ്രില്‍ 5ന് പഞ്ചാബ് കിംഗ്‌സിനെയും(ഹോം) 8ന് ഡല്‍ഹി ക്യാപിറ്റല്‍സിനെയും(ഹോം) 12ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും(എവേ) 16ന് ഗുജറാത്ത് ടൈറ്റന്‍സിനെയും(എവേ) 19ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെയും(ഹോം) 23ന് റോയല്‍ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂരിനെയും(എവേ) 27ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും(ഹോം), 30ന് മുംബൈ ഇന്ത്യന്‍സിനെയും(എവേ), മെയ് 5ന് ഗുജറാത്ത് ടൈറ്റന്‍സിനെയും(ഹോം), 7ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും(ഹോം), 11ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും(എവേ), 14ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും(ഹോം) 19ന് പഞ്ചാബ് കിംഗ്‌സിനേയും(എവേ) സഞ്ജു സാംസണും കൂട്ടരും ഗ്രൂപ്പ് ഘട്ടത്തില്‍ നേരിടും. 

മനസില്‍ സഞ്ജുവോ; നാലാം നമ്പര്‍ ചര്‍ച്ച വീണ്ടും തുടങ്ങണമെന്ന് സഹീര്‍ ഖാന്‍

Latest Videos
Follow Us:
Download App:
  • android
  • ios