നിങ്ങളാണ് താരം! മത്സരശേഷം ഡേവിഡ് മില്ലറെ കെട്ടിപ്പിടിച്ച് രോഹിത്തും കോലിയും- വീഡിയോ കാണാം

ഒരുഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്‍സ് മാത്രമെടുത്തിരുന്ന ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഡേവിഡ് മില്ലര്‍ (106), ക്വിന്റണ്‍ ഡി കോക്ക് (69) എന്നിവരുടെ ഇന്നിംഗ്‌സായിരുന്നു. ഇരുവരും നാലാം വിക്കറ്റില്‍ 154 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

watch video virat kohli and rohit sharma hugs david miller after his century

ഗുവാഹത്തി: രണ്ടാം ടി20യില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയെങ്കിലും ദക്ഷിണാഫ്രിക്ക വിജയത്തിനടുത്ത് വരെ എത്തിയിരുന്നു. ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 237 റണ്‍സാണ്‍ നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റില്‍ 221 റണ്‍സെടുക്കാനാണ് സാധിച്ചത്. 16 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ തോല്‍വി. 47 പന്തില്‍ പുറത്താവാതെ 106 റണ്‍സെടുത്ത ഡേവിഡ് മില്ലറുടെ പോരാട്ടം പാഴായി.

എങ്കിലും അഭിനന്ദനമര്‍ഹിക്കുന്ന ഇന്നിംഗ്‌സായിരുന്നു മില്ലറുടേത്. ഏഴ് സിക്‌സുകളുടേയും എട്ട് ബൗണ്ടറികളുടേയും അകമ്പടിയും മില്ലറുടെ വെടിക്കെട്ട് ഇന്നിംഗ്‌സിനുണ്ടായിരുന്നു. തോല്‍വിയില്‍ താരം നിരാശനായിരുന്നുവെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മില്ലറെ അഭിനന്ദിക്കാന്‍ മറന്നില്ല. ഇരുവരും മില്ലറെ ആശ്ലേഷിച്ചു. ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. വീഡിയോ കാണാം...

ഒരുഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്‍സ് മാത്രമെടുത്തിരുന്ന ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് ഡേവിഡ് മില്ലര്‍ (106), ക്വിന്റണ്‍ ഡി കോക്ക് (69) എന്നിവരുടെ ഇന്നിംഗ്‌സായിരുന്നു. ഇരുവരും നാലാം വിക്കറ്റില്‍ 154 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ടി20യില്‍ ഇന്ത്യക്കെതിരെ റെക്കോര്‍ഡാണിത്. ഇന്ത്യക്കെതിരെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പടുത്തുയര്‍ത്തിയത്. 2021 ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഓപ്പണര്‍മാരായ ബാബര്‍ അസം- മുഹമ്മദ് റിസ്‌വാന്‍ സഖ്യം പുറത്താവാതെ നേടിയ 152 റണ്‍സാണ് പഴക്കഥയായത്. 

ബാബര്‍- റിസ്‌വാന്‍ സഖ്യം പിന്നിലായി! ഇന്ത്യക്കെതിരെ റെക്കോര്‍ഡിട്ട് മില്ലര്‍- ഡി കോക്ക് കൂട്ടുകെട്ട്

2012ല്‍ ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍- ഷെയ്ന്‍ വാട്‌സണ്‍ സഖ്യം 133 റണ്‍സ് നേടിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ തന്നെ റാസി വാന്‍ ഡര്‍ ഡസ്സന്‍- മില്ലര്‍ സഖ്യം പുറത്താവാതെ നേടിയ 131 റണ്‍സ് നാലാമതായി. ഈ വര്‍ഷം ഡല്‍ഹിയില്‍ നടന്ന മത്സരത്തിലായിരുന്നു കൂട്ടുകെട്ട്. 48 പന്തില്‍ നിന്നാണ് ഡി കോക്ക് 69 റണ്‍സ് നേടിയത്. ഇന്നിംഗ്‌സില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉണ്ടായിരുന്നു.

മത്സരത്തിനിടെ ഡി കോക്ക് എന്നോട് മാപ്പ് പറഞ്ഞു! ഡേവിഡ് മില്ലറുടെ വെളിപ്പെടുത്തല്‍

Latest Videos
Follow Us:
Download App:
  • android
  • ios