അംപയറുടെ കഷ്ടപ്പാട്! മത്സരശേഷം കോലിയെ നേരില്‍ കണ്ട് നോബോളല്ലെന്ന് വീണ്ടും താഴ്മയോടെ വിശദീകരിക്കേണ്ടിവന്നു

മത്സരത്തിന് ശേഷവും വിവാദം അവസാനിച്ചില്ല. കോലിയുടെ പുറത്താകല്‍ ദൗര്‍ഭാഗ്യകരമായി പോയെന്ന് മത്സരശേഷം ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് വ്യക്തമാക്കി.

watch video umpire talk with virat kohli after he controversial no ball decision

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലിയുടെ പുറത്താകല്‍ വലിയ വിവാദമായിരുന്നു. വിജയലക്ഷ്യം പിന്തുടരുമ്പോള്‍ കോലി നോബോളിലാണോ പുറത്തായത് എന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്. വിക്കറ്റാണ് ഇത് എന്ന് മൂന്നാം അംപയര്‍ പരിശോധനയില്‍ ഉറപ്പിച്ചപ്പോള്‍ ഫീല്‍ഡ് അംപയറുമായി തര്‍ക്കിച്ച് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ കോലി, പോയ വഴി ചവറ്റുകൊട്ട തട്ടിത്തെറിപ്പിച്ച് അരിശം പ്രകടിപ്പിക്കുന്നതും തല്‍സമയം ആരാധകര്‍ കണ്ടു.

മത്സരത്തിന് ശേഷവും വിവാദം അവസാനിച്ചില്ല. കോലിയുടെ പുറത്താകല്‍ ദൗര്‍ഭാഗ്യകരമായി പോയെന്ന് മത്സരശേഷം ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത് അത് നോബോളല്ലെന്നായിരുന്നു. ഇതിനിടെ മത്സരശേഷം കോലി, അംപയറോട് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മത്സരം കഴിഞ്ഞ് കോലി ഡ്രസിംഗ് റൂമിലേക്ക് തിരികെ നടക്കുമ്പോളായിരുന്നു കോലിയെ പിടിച്ചുനിര്‍ത്തി അംപയര്‍ സംസാരിച്ചത്. അപ്പോഴും കോലിയോട് ബഹുമാനത്തോടെയാണ് അംപയര്‍ സംസാരിച്ചത്. വീഡിയോ കാണാം...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസര്‍മാരായ ഹര്‍ഷിത് റാണയെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും സിക്സറിന് പറത്തിയാണ് വിരാട് കോലി ചേസിംഗ് തുടങ്ങിയത്. എന്നാല്‍ ആര്‍സിബി ഇന്നിംഗ്സില്‍ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ കോലി നാടകീയമായി പുറത്തായി. അരയ്ക്കൊപ്പം ഉയര്‍ന്നുവന്ന റാണയുടെ ഹൈ-ഫുള്‍ടോസ് സ്ലോ ബോളില്‍ ബാറ്റ് വെച്ച കോലി അനായാസം റിട്ടേണ്‍ ക്യാച്ചായി. നോബോള്‍ സാധ്യത മനസില്‍ കണ്ട് കോലി റിവ്യൂ എടുത്തു. കോലി ക്രീസിന് പുറത്താണെന്നും സ്ലോ ബോളായതിനാല്‍ പന്ത് ഡിപ് ചെയ്യുന്നുണ്ട് എന്നും ബോള്‍ ട്രാക്കിംഗിലൂടെ മൂന്നാം അംപയര്‍ ഉറപ്പിച്ചു. 

ജയ്‌സ്വാളിനെ കയ്യൊഴിയുമോ സഞ്ജു? രാജസ്ഥാന്‍ റോയല്‍സ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ; ടീമില്‍ മാറ്റമുണ്ടായേക്കും

എന്നാല്‍ പന്ത് നോബോളാണ് എന്നുപറഞ്ഞ് കോലി ഫീല്‍ഡ് അംപയറുമായി തര്‍ക്കിച്ചു. ഡ്രസിംഗ് റൂമിലേക്ക് മടങ്ങിത്തുടങ്ങിയ കോലി തിരിച്ചെത്തിയാണ് തര്‍ക്കിച്ചത്. ശേഷം തലകുലുക്കി വിക്കറ്റിലുള്ള അതൃപ്തി അറിയിച്ചായിരുന്നു ഡഗൗട്ടിലേക്ക് കോലിയുടെ മടക്കം. പോയവഴി ബൗണ്ടറിലൈനിന് പുറത്ത് വച്ചിട്ടുള്ള ചവറ്റുകൊട്ട തട്ടിത്തെറിപ്പിച്ച് വിരാട് കോലി കൂടുതല്‍ വിവാദത്തിലാവുന്നതും ടെലിവിഷനില്‍ കണ്ടു.

Latest Videos
Follow Us:
Download App:
  • android
  • ios