2003 ഏകദിന ലോകകപ്പിലെ അതേ ജേഴ്‌സി? ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് പുത്തന്‍ കുപ്പായം; ടീസര്‍ പുറത്ത്- വീഡിയോ

ടീസറില്‍ കാണാന്‍ കഴിയുന്നത് ഇളം നീലനിറത്തിലുള്ള ജേഴ്‌സിയാണ്. രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ എന്നിവരെയെല്ലാം വീഡിയോയില്‍ കാണാം. 2003ല്‍ ലോകകപ്പില്‍ ഇന്ത്യ ഉപയോഗിച്ച ജേഴ്‌സിക്ക് സമാനമാണെന്നാണ് ട്വിറ്ററിലെ ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്.

watch video teaser presentation of new indian jersey for t20 world cup

മുംബൈ: ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് പുതിയ ജേഴ്‌സി. ടീമിന്റെ ഔദ്യോഗിക കിറ്റ് പാര്‍ട്‌നര്‍മാരായ എംപിഎല്‍ സ്‌പോര്‍ട്‌സ് ഇതുമായി ബന്ധപ്പെട്ട ടീസര്‍ പുറത്തിറക്കി. ടി20 ലോകകപ്പിന് മുമ്പ് തന്നെ ഇന്ത്യ ജേഴ്‌സി പുറത്തിറക്കും. ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യിലായിരിക്കും ഇന്ത്യ ജേഴ്‌സിയണിയുക. നിലവില്‍ കടും നീല നിറത്തിലുള്ള ജേഴ്‌സിയാണ് ഇന്ത്യ അണിയുന്നത്. എന്നാല്‍ ടീസറില്‍ കാണാന്‍ കഴിയുന്നത് ഇളം നീലനിറത്തിലുള്ള ജേഴ്‌സിയാണ്. രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ എന്നിവരെയെല്ലാം വീഡിയോയില്‍ കാണാം. 2003ല്‍ ലോകകപ്പില്‍ ഇന്ത്യ ഉപയോഗിച്ച ജേഴ്‌സിക്ക് സമാനമാണെന്നാണ് ട്വിറ്ററിലെ ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്.

ഈ മാസമാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളാണ് ഓസീസ് ടീം ഇന്ത്യയില്‍ കളിക്കുക. സെപ്റ്റംബര്‍ 20നാണ് ആദ്യ ടി20. മൊഹാലിയാണ് ആദ്യ മത്സരത്തിന് വേദിയാവുക. രണ്ടാം ടി20 സെപ്റ്റംബര്‍ 23ന് നാഗപൂരില്‍ നടക്കും. 25ന് ഹൈദരാബാദിലാണ് മൂന്നാം ടി20. ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളും ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. ടി20 മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.

സെപ്റ്റംബര്‍ 28ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ആദ്യ ടി20. രണ്ടാം ടി20 ഒക്ടോബര്‍ രണ്ടിന് ഗുവാഹത്തിയില്‍ നടക്കും. പരമ്പരയിലെ മൂന്നാം ടി20യില്‍ നാലിന് ഇന്‍ഡോറില്‍ നടക്കും. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.

ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ദീപക് ചാഹര്‍. 

റിഷഭ് പന്തിന്റെ കാര്യത്തില്‍ പിഴച്ചു, സഞ്ജുവാണ് വേണ്ടിയിരുന്നത്! മലയാളി താരത്തെ പിന്തുണച്ച് മുന്‍ പാക് താരം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ദീപക് ചാഹര്‍.

ടി20 പരമ്പരയ്ക്ക് ശേഷം മൂന്ന് ഏകദിന മത്സരങ്ങളും ഇന്ത്യ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കൡക്കും. അതില്‍ ടി20 ലോകകപ്പിനൊരുങ്ങുന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കും. ശിഖര്‍ ധവാനായിരിക്കും ടീമിനെ നയിക്കുക. ലോകകപ്പ് ടീമില്‍ ഇടം നേടാനാവാതെ പോയ സഞ്ജു സാംസണ്‍ ടീമിലെത്തും.
 

Latest Videos
Follow Us:
Download App:
  • android
  • ios