വിജയമുറപ്പിച്ചത് സൂര്യയുടെ അവിശ്വസനീയ ക്യാച്ചില്‍! മില്ലര്‍ വീണില്ലായിരുന്നെങ്കില്‍ കളി മാറിനേയെ - വീഡിയോ
52 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസന്‍ 17-ാം ഓവറിലാണ് മടങ്ങുന്നത്. അവിടെ വച്ച് കളി മാറുകയും ചെയ്തു. എങ്കിലും മില്ലര്‍ ക്രീസിലുള്ളത് ഇന്ത്യക്ക് ഭീഷണിയായിരുന്നു.
ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ കിരീടധാരണത്തില്‍ വഴിത്തിരിവായത് ഡേവിഡ് മില്ലറുടെ വിക്കറ്റ്. യഥാര്‍ത്ഥത്തില്‍ നന്ദി പറയേണ്ടത് സൂര്യകുമാര്‍ യാദവിനോടാണ്. അത്രയും ഗംഭീര ക്യാച്ചിലൂടെയാണ് സൂര്യ മില്ലറെ പുറത്താക്കുന്നത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ ജയിക്കുന്നത്. 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്.
52 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസന്‍ 17-ാം ഓവറിലാണ് മടങ്ങുന്നത്. അവിടെ വച്ച് കളി മാറുകയും ചെയ്തു. എങ്കിലും മില്ലര്‍ ക്രീസിലുള്ളത് ഇന്ത്യക്ക് ഭീഷണിയായിരുന്നു. ഹാര്‍ദിക് അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ മില്ലര്‍ ആയിരുന്നു സ്‌ട്രൈക്ക്. 16 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് തന്നെ മില്ലര്‍ ലോങ് ഓഫിലൂടെ സിക്‌സര്‍ പായിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബൗണ്ടറി ലൈനില്‍ സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ ഒതുങ്ങി. ക്യാച്ചെടുക്കാന്‍ ഒരു ലോംഗ് സ്‌ട്രെച്ച് തന്നെ നടത്തി സൂര്യ. ഒരുവേളയില്‍ നിയന്ത്രണം വിട്ട് അദ്ദേഹം ബൗണ്ടറി ലൈനിലേക്ക് അപ്പുറം പോയി. അപ്പോഴേക്കും അദ്ദേഹം പന്ത് ഗ്രൗണ്ടിനുള്ളിലേക്ക് ഇട്ടിരിരുന്നു. പിന്നീട് നിയന്ത്രണമേറ്റെടുത്ത ശേഷം പന്ത് കയ്യിലൊതുക്കുകയായിരുന്നു. മില്ലര്‍ക്ക് വിശ്വസിക്കാന്‍ പോലുമായില്ല. വീഡിയോ കാണാം...
ക്ലാസന് പുറമെ ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ 39), ട്രിസ്റ്റണ്‍ സ്റ്റബ്സ് (21 പന്തില്‍ 31) എന്നിവര്‍ വിജയപ്രതീക്ഷ നല്‍കുന്ന പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോല്‍ ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കി. നേരത്തെ, വിരാട് കോലിയുടെ (59 പന്തില്‍ 76) ഇന്നിംഗ്‌സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അക്‌സര്‍ പട്ടേല്‍ (31 പന്തില്‍ 47) മികച്ച പ്രകടനം പുറത്തെടുത്തു.